ഹർഭജൻ സിംഗ് ഉൾപ്പെട്ട കുപ്രസിദ്ധമായ “സ്ലാപ്പ്-ഗേറ്റ്” അഴിമതി വീണ്ടും ഉയർത്തിക്കൊണ്ടുവന്നതിന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയെയും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെയും ശക്തമായി വിമർശിച്ച് മുൻ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ശ്രീശാന്ത്.ക്ലാർക്കിന്റെ ബിയോണ്ട്23 പോഡ്കാസ്റ്റിൽ ലളിത് മോദി പ്രത്യക്ഷപ്പെട്ട് 2008 ലെ വാക്കേറ്റത്തിന്റെ ആരും കാണാത്ത ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വിവാദം വീണ്ടും ഉയർന്നത്. സ്റ്റേഡിയത്തിലെ സുരക്ഷാ ക്യാമറകളിൽ നിന്ന് എടുത്തതായി പറയപ്പെടുന്ന ഈ ക്ലിപ്പ് ഷോയ്ക്കിടെ പ്ലേ ചെയ്തിരുന്നു. മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിംഗ്സ്) തമ്മിലുള്ള ഐപിഎൽ മത്സരത്തിന് ശേഷം ഹർഭജൻ ശ്രീശാന്തിനെ കൈയുടെ പിൻഭാഗം കൊണ്ട് അടിക്കുന്നത് അതിൽ കാണിച്ചു.ALSO READ: ടി20 ലോകകപ്പ് താരത്തിന് ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങാനാകില്ല; മോഷണക്കുറ്റത്തിന് മൂന്ന് മാസം ജയില്‍ വാസംസംഭവത്തിന് തൊട്ടുപിന്നാലെ, മൈതാനത്ത് ശ്രീശാന്ത് പൊട്ടിക്കരഞ്ഞു, ആ നിമിഷം ക്യാമറകൾ പകർത്തി. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന, മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ എന്നിവരുൾപ്പെടെയുള്ള സഹതാരങ്ങളും എതിർ കളിക്കാരും അദ്ദേഹത്തെ ആശ്വസിപ്പിക്കണതും ശാന്തനാക്കാനും ഓടി. ഐപിഎല്ലിന്റെ ആദ്യ സീസണിനെ പിടിച്ചുകുലുക്കിയ ഈ വിവാദം പിന്നീട് ക്രിക്കറ്റ് വൃത്തങ്ങളിൽ “സ്ലാപ്പ്-ഗേറ്റ്” എന്ന് മുദ്രകുത്തപ്പെട്ടു.ഈ വീഡിയോ പുറത്തുവിട്ടതോടെ ആണ് പ്രതികരിച്ചുകൊണ്ട് ഭവനേശ്വരി എത്തുന്നത്. ‘ലളിത് മോദിക്കും മൈക്കിള്‍ ക്ലാർക്കിനും നാണമില്ലേ. നിങ്ങളുടെ വിലകുറഞ്ഞ പ്രചാരണത്തിനും വ്യൂസിനും വേണ്ടി 2008-ലെ ഒരു സംഭവം വലിച്ചിഴച്ചു, നിങ്ങൾ മനുഷ്യരല്ല, ശ്രീശാന്തും ഹർഭജനും ആ സംഭവത്തിൽ നിന്ന് വളരെക്കാലം മുന്നോട്ട് പോയിരിക്കുന്നു, അവർ ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളുടെ പിതാക്കന്മാരാണ്, എന്നിട്ടും നിങ്ങൾ അവരെ ഒരു പഴയ മുറിവിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു. തികച്ചും അറപ്പുളവാക്കുന്നതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി’ എന്നാണ് ഭുവനേശ്വരി കുറിച്ചത്.ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ തന്‍റെ കുടുംബത്തിനു വലിയ വേദനയുണ്ടാക്കിയെന്നും കളിക്കാരെ മാത്രമല്ല ഒരു തെറ്റും ചെയ്യാതെ നാണക്കേടും ചോദ്യങ്ങളും നേരിടേണ്ടിവരുന്ന അവരുടെ നിഷ്ക്കളങ്കരായ കുട്ടികളെ മുറിവേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഭുവനേശ്വരി പറയുന്നു. ഈ സംഭവത്തിനു പിന്നാലെ എട്ട് മത്സരങ്ങളിൽ നിന്ന് ഹര്‍ഭജന് സസ്പെൻഷൻ ലഭിച്ചു.അടുത്തിടെ രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് ചാനലിൽ ഹർഭജൻ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താന്‍ ചെയ്തത് ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും 200 തവണ മാപ്പ് പറഞ്ഞുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. വർഷങ്ങളായി, ആ സംഭവം തന്റെ ഏറ്റവും വലിയ ഖേദങ്ങളിലൊന്നാണെന്ന് ഹർഭജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. പോഡ്കാസ്റ്റ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.The post ‘മനുഷ്യത്വമില്ലാത്തവന്’; ശ്രീശാന്തിനെ ഹർഭജൻ സിംഗ് തല്ലുന്ന വീഡിയോ പുറത്തുവിട്ടതിൽ പ്രതികരിച്ച് ശ്രീശാന്തിന്റെ ഭാര്യ appeared first on Kairali News | Kairali News Live.