ഞാനും മോഹന്‍ലാല്‍ സാറും പറയുന്ന ജോക്കുകള്‍ കേട്ട് സംഗീത് പോലും ഞെട്ടി നിന്നിട്ടുണ്ട്: മാളവിക മോഹനന്‍

Wait 5 sec.

താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാളാണ് മോഹൻലാൽ എന്ന് മാളവിക മോഹനൻ. അദ്ദേഹവുമായുള്ള സൗഹൃദം വളരെ രസകരമായിരുന്നു. ആദ്യത്തെ ഷെഡ്യൂളിൽ തങ്ങൾ തമ്മിൽ ചെറിയ ​ഗ്യാപ്പ് ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ഷെഡ്യൂളിൽ അതെല്ലാം മാറി. തങ്ങൾ പരസ്പരം പല തമാശകളും പറയാറുണ്ടെന്നും മാളവിക മോഹനൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.മാളവിക മോഹനന്റെ വാക്കുകൾരണ്ട് ഷെഡ്യൂളുകളായാണ് സിനിമ ഷൂട്ട് ചെയ്തത്. ആദ്യത്തെ ഷെഡ്യൂൾ കേരളത്തിലായിരുന്നു. കൊച്ചിയിലും കുമളിയിലുമെല്ലാമായാണ് അത് മുന്നോട്ട് പോയത്. അതുകഴിഞ്ഞ് 15 ദിവസത്തെ ​ഗ്രാപ്പിന് ശേഷമാണ് പൂനെയിലേക്ക് ഷൂട്ട് ചെയ്യാൻ പോകുന്നത്. അവിടെ നിന്നും കുറച്ച് ദിവസം ഷൂട്ട് ചെയ്ത് തിരിച്ച് കൊച്ചിയിലെത്തി ഷൂട്ട് അവസാനിപ്പിച്ചു. അതായിരുന്നു പ്രോസസ്. മോഹൻലാൽ പൊതുവെ നല്ലൊരു കോ ആക്ടറും മനുഷ്യനുമാണ്. നമ്മൾ വളരുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന മുഖങ്ങളിൽ പ്രധാനപ്പെട്ടത് മോഹൻലാലിന്റെ തന്നെയാണ്. അദ്ദേഹത്തിനൊപ്പം നിന്ന് ഡയലോ​ഗ് പറയണം എന്നത് തന്നെ വലിയ കാര്യമായിരുന്നു. ആദ്യത്തെ ഷെഡ്യൂൾ വളരെ നോർമ്മലായി തന്നെയാണ് പോയത്. വളരെ സപ്പോർട്ടീവായിരുന്നു. മോഹൻലാൽ സർ സം​ഗീതുമായെല്ലാം ജോക്കുകൾ പറയാറുണ്ടായിരുന്നു. രണ്ടാമത്തെ ഷെഡ്യൂൾ ആയപ്പോഴേക്കും എന്റെയും അദ്ദേഹത്തിന്റെയും റാപ്പോ കുറച്ചുകൂടി വലുതായി. ഞങ്ങൾ തമ്മിലുള്ള അന്തരം വല്ലാതെ കുറഞ്ഞു. ഒരു പോയിന്റ് കഴിഞ്ഞതും ലാൽ സാറും ഞാനും ജോക്കുകൾ പറയാൻ തുടങ്ങി. അപ്പോൾ സം​ഗീത് എന്നെ ഇങ്ങനെ നോക്കുമായിരുന്നു. ഇവർ എന്തൊക്കെയാ ഈ പറയുന്നേ എന്ന രീതിയിൽ.