തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ അത്യാധുനിക അറവുശാല ഉയർന്നു. ശുദ്ധമായ മാംസം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുന്നുകുഴിയിൽ അറവുശാല പ്രവർത്തിക്കുന്നത്. അറവുശാലയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.ശുദ്ധമായ മാംസം ജനങ്ങൾക്കു ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ആധുനിക അറവുശാലയ്ക്ക് ആരംഭം കുറിക്കുന്നത്. നഗരത്തിലെ അനധികൃത അറവുശാലകൾ നിയന്ത്രിക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ മുന്നേറ്റം. അറവുശാലയിൽ 125 മൃഗങ്ങളെ കശാപ്പ് ചെയ്യാനാകും. ദിവസം 75 ചെറിയ മൃഗങ്ങളെയും, 50 വലിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാം. കന്നുകാലികളെ പരിശോധിക്കാൻ 24 മണിക്കൂറും മൃഗ ഡോക്ടറുടെ സേവനം ഉണ്ടാകും. അറവുശാലയുടെ ഉദ്ഘാടനം മന്ത്രി.എം.ബി രാജേഷ് നിർവഹിച്ചു.ALSO READ: അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍കശാപ്പ് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാനുള്ള ആധുനിക സംവിധാനങ്ങളും അറവുശാലയിൽ സഞ്ജമാണ്. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ് ആധുനിക അറവുശാല നിർമ്മിക്കാനായതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.വിൽപ്പനയ്ക്കെത്തിക്കുന്ന മാംസങ്ങളിൽ കോർപറേഷന്റെ ഗുണമേന്മ സ്റ്റിക്കർ പതിക്കും. അറവുശാലയോടുചേർന്ന് ചില്ലറ വിൽപ്പനയും നടത്തും. നാട്ടിലെ പരമ്പരാഗത കശാപ്പു തൊഴിലാളികളെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുതിയ അറവുശാല പ്രവർത്തിക്കുന്നത്.The post ശുദ്ധമായ മാംസം ജനങ്ങൾക്കായി; തലസ്ഥാനത്ത് കോർപറേഷന്റെ നേതൃത്വത്തിൽ അത്യാധുനിക അറവുശാല ഉയർന്നു appeared first on Kairali News | Kairali News Live.