സാംസങ് ഇവൻ്റിന് മുൻപേ റിയൽമി എത്തും; പുത്തൻ ഫോണിൻ്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

Wait 5 sec.

റിയൽമി 15T സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമി അറിയിച്ചു. 20,000 രൂപയിൽ താഴെ വില വരുന്ന ഈ ഹാൻഡ്സെറ്റിന് 50MP പ്രൈമറി ക്യാമറയും, 50MP സെൽഫി ക്യാമറയും, 7,000mAh ബാറ്ററിയും ഉണ്ടായിരിക്കും.ഇതൊരു 50MP ഡ്യുവൽ ക്യാമറ സിസ്റ്റമുള്ള വലിയ ബാറ്ററി കപ്പാസിറ്റിയുമുള്ള നേർത്ത രൂപകൽപ്പനയുള്ള ഒരേയൊരു ഫോണായിരിക്കുമെന്ന് റിയൽമി പറഞ്ഞു. ഫ്ലോയിംഗ് സിൽവർ, സിൽക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ കളര്‍ വേരിയൻ്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നതായിരിക്കും. ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ വെബ്സൈറ്റ്, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാൻ സാധിക്കും.ALSO READ: മിഡ് റേഞ്ചില്‍ സ്മാര്‍ട്ട്ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍?; പുത്തൻ ഫീച്ചറുകളുമായി മൂന്ന് മോഡലുകള്‍ അവതരിപ്പിച്ച് സാംസങ്റിയൽമി 15T: സവിശേഷതകളും ഫീച്ചറുകളുംഡിസൈനും നിർമ്മാണവും: റിയൽമി 15T-ക്ക് 7.79mm കനവും 181 ഗ്രാം ഭാരവുമുണ്ട്. ഫിംഗർപ്രിന്റ് റെസിസ്റ്റൻ്റും വ‍ഴുതാത്തതുമായ പ്രീമിയം ടെക്സ്ചർഡ് മാറ്റ് 4R ഡിസൈനാണിതിന്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IP66, IP68, IP69 റേറ്റിംഗുകൾ ഈ ഫോണിനുണ്ട്. 6050 ചതുരശ്ര മില്ലീമീറ്റർ എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്.ഡിസ്‌പ്ലേ: 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 4,000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 4R കംഫർട്ട്+ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.പ്രോസസറും യുഐയും: മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് ചിപ്‌സെറ്റാണ് റിയൽമി 15T-ക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0-യിലാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.ALSO READ: പുത്തൻ ഫീച്ചര്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ ട്രാൻസലേറ്റ്: തത്സമയ സംഭാഷണം വിവര്‍ത്തനം ചെയ്യാം, ആശയവിനിമയം മെച്ചപ്പെടുത്താം, ‍വിശദാംശങ്ങള്‍ബാറ്ററിയും ചാർജിംഗും: ഐഫോൺ 16 പ്രോ പോലുള്ള ഫോണുകളേക്കാൾ കനം കുറവാണെങ്കിലും, റിയൽമി 15T-ക്ക് 7,000mAh ബാറ്ററിയുണ്ട്. ഫാസ്റ്റ് ചാർജിംഗ് വേഗത കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 10W റിവേഴ്‌സ് ചാർജിംഗ് പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ക്യാമറ സിസ്റ്റം: 50MP ട്രിപ്പിൾ റിയർ ക്യാമറയും 50MP സെൽഫി ക്യാമറയുമാണ് വരാനിരിക്കുന്ന ഈ ഫോണിനുള്ളത്. ക്യാമറ സിസ്റ്റം 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ക്രിയേറ്റീവ് എഡിറ്റുകൾക്കായുള്ള എഐ എഡിറ്റ് ജീനി, എഐ സ്നാപ് മോഡ്, എഐ ലാൻഡ്സ്കേപ്പ്, എത്‌നിസിറ്റി-അഡാപ്റ്റീവ് എഐ ബ്യൂട്ടിഫിക്കേഷൻ, സ്മാർട്ട് ഇമേജ് മാറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.The post സാംസങ് ഇവൻ്റിന് മുൻപേ റിയൽമി എത്തും; പുത്തൻ ഫോണിൻ്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍ appeared first on Kairali News | Kairali News Live.