അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

Wait 5 sec.

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട.192 ഗ്രാം എംഡി എം എ യുമായി രണ്ടു പേര്‍ പിടിയില്‍ . ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഷാ കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്.കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് രാസ ലഹരി കടത്തിയത്. ബാംഗ്ലൂരില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം പ്രതികളെ പിടികൂടിയത്.Also read – ‘കണ്ടെത്തിയത് ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ളവ, വീടിനകത്ത് വെടിമരുന്ന് സൂക്ഷിച്ചിരുന്നു’; വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർഅതേസമയം വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് 33കാരന്‍ പിടിയിലായി.  കാര്യവട്ടം പേരൂര്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടീല്‍ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ രണ്ടു കിലോ വീതം പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു വരികയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യം വിവരം ലഭിച്ച തിരു. സിറ്റി ഡാന്‍സാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു.The post അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍ appeared first on Kairali News | Kairali News Live.