കെനിയയിൽ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുത്ത് വിനോദസഞ്ചാരി; വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തം, അന്വേഷണം

Wait 5 sec.

കെനിയയിലെ ഒരു വന്യജീവി സങ്കേതത്തിൽ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുത്ത് സ്പാനിഷ് വിനോദസഞ്ചാരി. @skydive_kenya എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഉപയോഗിക്കുന്ന ആൾ, പ്രശസ്തമായ കെനിയൻ ബിയറായ ടസ്കറിന്റെ ഒരു ടിന്നിൽ നിന്ന് കുടിച്ച ശേഷം, ബാക്കി പാനീയം ബുപ എന്ന ആനയുടെ തുമ്പിക്കൈയിൽ ഒഴിക്കുന്നത് ആണ് പുറത്തുവന്ന വിഡിയോയിൽ കാണാൻ കഴിയുന്നത്. ഇത് വാൻ പ്രതിഷേധത്തിലേക്കാണ് നയിച്ചത്.ബിബിസി റിപ്പോർട്ട് അനുസരിച്ച് , കഴിഞ്ഞ വർഷം മധ്യ കെനിയയിലെ ലൈക്കിപിയ കൗണ്ടിയിലെ ഓൾ ജോഗി കൺസർവൻസിയിലാണ് സംഭവം നടന്നത്, എന്നാൽ വീഡിയോ ക്ലിപ്പിന് “കൊമ്പുള്ള സുഹൃത്തിനൊപ്പം ഒരു കൊമ്പൻ” എന്ന അടിക്കുറിപ്പ് നൽകിയ വിനോദസഞ്ചാരിയെ കെനിയക്കാർ വിമർശിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് ഇത് വെളിച്ചത്തുവന്നത്. പിന്നീട് കെനിയൻ ഉപയോക്താക്കളുടെ പ്രതികരണങ്ങൾ ശക്തമായതിനെ തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. രണ്ടാമത്തെ ക്ലിപ്പിൽ, വിനോദസഞ്ചാരി ഒരു കാണ്ടാമൃഗത്തിന് കാരറ്റ് കൊടുക്കുന്നത് കാണാം. എന്നാൽ ആരാണ് ഇതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ALSO READ: ട്രംപിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽ കോടതിസോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പേര് ഉപയോഗിക്കാത്ത ആളെ തിരിച്ചറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടതായി കെനിയ വൈൽഡ്‌ലൈഫ് സർവീസ് (കെഡബ്ല്യുഎസ്) വക്താവ് പോൾ ഉഡോട്ടോ പറഞ്ഞു. അയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്ന വിമർശനം.The post കെനിയയിൽ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുത്ത് വിനോദസഞ്ചാരി; വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തം, അന്വേഷണം appeared first on Kairali News | Kairali News Live.