ഷാഫി പറമ്പിലിൻ്റെ നീക്കത്തിൽ പാലക്കാട്ടെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തി. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ എന്തിനാണ് തിരക്കിട്ട് പാലക്കാട് എത്തിക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം. വി കെ ശ്രീകണ്ഠൻ എംപി, ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ എന്നിവർ ഷാഫിക്കെതിരെ നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാനുള്ള നീക്കങ്ങളാണ് ഷാഫിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒപ്പം നിൽക്കുന്ന പാലക്കാട്ടെ നേതാക്കളുമായി രാഹുലിനെ എത്തിക്കാനുള്ള തന്ത്രങ്ങൾ ഷാഫി ആസൂത്രണം ചെയ്യുന്നുണ്ട്. ലൈംഗിക ആരോപണത്തിൽ കോൺഗ്രസും യൂത്ത്കോൺഗ്രസും പുറത്താക്കിയ രാഹുൽ രണ്ടാഴ്ചയായി മണ്ഡലത്തിൽ എത്തിയിട്ട്. പ്രതിഷേധങ്ങളെ ഭയന്ന് രാഹുൽ ഇപ്പോഴും പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്. വി കെ ശ്രീകണ്ഠൻ എംപി, പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ എന്നിവർക്കും രാഹുൽ മണ്ഡലത്തിൽ വരുന്നതിൽ താത്പര്യമില്ല. പാലക്കാട്ടെ കോൺഗ്രസുകാരുടെ എതിർപ്പ് മറികടന്നാണ് ഷാഫിയെ അനുകൂലിക്കുന്നവർ രാഹുലിനെ എത്തിക്കാൻ ശ്രമം ആരംഭിച്ചത്. ഷാഫിയുടെ ശ്രമം മാധ്യമങ്ങളിൽ വാർത്തയായതോടെ ഷാഫി മാധ്യമങ്ങളോട് രോഷാകുലനായി. ALSO READ: ഓണം വാരാഘോഷം ; സെപ്റ്റംബര്‍ 3ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യാതിഥികളായി ബേസില്‍ ജോസഫും രവി മോഹനുംഅതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. മണ്ഡലത്തിൽ രാഹുൽ വന്നാൽ തടയുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും അടക്കമുള്ള സംഘടനകൾ പറഞ്ഞിട്ടുണ്ട്. പരിപാടികളിൽ രാഹുൽ പങ്കെടുക്കുമ്പോൾ പ്രതിഷേധമുണ്ടായാൽ സംഘർഷം ഉണ്ടാക്കി സഹതാപം സൃഷ്ടിക്കാനാണ് ഷാഫി വിഭാഗം ലക്ഷ്യമിടുന്നത്.The post രാഹുലിന്റെ വരവിൽ അതൃപ്തി; എന്തിനാണ് തിരക്കിട്ട് പാലക്കാട്ടേക്ക് എത്തിക്കുന്നതെന്ന് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ appeared first on Kairali News | Kairali News Live.