അതിർത്തി പ്രശ്നങ്ങളിൽ ഒത്തുതീർപ്പ്; മോദി – ഷി കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ ഇങ്ങനെ

Wait 5 sec.

അമേരിക്കയുടെ പ്രതികാര ചുങ്കത്തിനിടെ കൂടിക്കാഴ്ച്ച നടത്തി ഷി പിജിങും നരേന്ദ്രമോദിയും. ഷാങ്ഹായ് ഉച്ഛകോടിയുടെ ഭാഗമായാണ് ഇരുനേതാക്കാളും കൂടിക്കാ‍ഴ്ച്ച നടത്തിയത്. അതിർത്തി വിഷയങ്ങളിലടക്കം ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. ഷി പിജിങിനെ ബ്രിക്സ് ഉച്ചക്കോടിയിൽ പങ്കെടുക്കാൻ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി കായ് ക്വിയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.50 മിനിറ്റ് നീണ്ടുനിന്ന ചർച്ചയിൽ ഇന്ത്യ ചൈന ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും പരിഹരിക്കുമെന്ന് മോദി. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായാണ് മോദി ഏഴ് വർഷത്തിന് ശേഷം ചൈനയിൽ എത്തിയത്. അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തി. 2020-ൽ ഗാൽവാനിൽ ഉണ്ടായ അതിർത്തി ഏറ്റുമുട്ടലിനുശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളായിരുന്നു . ചൈനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനും കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനമായി. 2.8 ബില്യൺ ആളുകളുടെ താല്പര്യങ്ങളാണ് ഞങ്ങളുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് മോദി പറഞ്ഞു.ALSO READ: അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ: ആരാധകര്‍ക്ക് ടീസറും, എംസിയുവിലാരൊക്കെ എത്തുന്നു എന്ന വിവരവും ആരാധകർക്ക് സമ്മാനിച്ച് ഡെസ്റ്റിനേഷൻ ഡി23അതേസമയം ഇന്ത്യയും ചൈനയും ഏഷ്യയിലെ തന്നെ രണ്ട് പുരാതന നാഗരികതകളാണെന്നും രണ്ട് രാജ്യങ്ങളിലെ ജനങ്ങളുടെയും ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം ഇരു രാജ്യങ്ങൾക്കുമുണ്ടെന്നും ഷി പിജിംഗ് പറഞ്ഞു . വ്യാളിയും ആനയും ഒത്തുചേർന്നു എന്ന് ഇന്ത്യയും ചൈന ഐക്യത്തെ കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കൻ നടപടി ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ചൈന അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മോദി സർക്കാർ ശ്രമം നടത്തുന്നത്. അമേരിക്കക്ക് എതിരെ ഇന്ത്യയുടെയും റഷ്യയുടേയും, ചൈനയുടേയും നേതൃത്വത്തിൽ ഒരു സഖ്യം ഉയർന്നുവരുമോ എന്ന ആകാംക്ഷയിലാണ് ലോകംThe post അതിർത്തി പ്രശ്നങ്ങളിൽ ഒത്തുതീർപ്പ്; മോദി – ഷി കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.