വോട്ട് കൊള്ളക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ വോട്ട് അധികാർ യാത്ര നാളെ സമാപിക്കും. ബീഹാറിലെ പട്നയിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന പദയാത്രയോടു കൂടിയാണ് സമാപനം. SIR കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതോടെ വോട്ട് കൊള്ളക്കെതിരെ തുടർ പ്രക്ഷോഭങ്ങൾ ശക്തമക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.ALSO READ : ജമ്മുകശ്മീരിലെ മേഘവിസ്ഫോടനം: മരണം 11 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നുരാജ്യത്തു നടക്കുന്ന വോട്ട് കൊള്ളയുടെ തെളിവുകൾ അടക്കം തുറന്ന് കാട്ടിയാണ് പ്രതിപക്ഷ സഖ്യം ഇന്ത്യ മുന്നണി വോട്ടർ അധികാർ യാത്ര ബീഹാറിൽ നടത്തുന്നത്. 20 ജില്ലകളിലൂടെ 16 ദിവസം നീണ്ടുനിന്ന യാത്രക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് നാളെ സമാപനമാകും..സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അഖിലേഷ് യാദവ്, ഡി രാജ, കെ സി വേണുഗോപാൽ, ഡെരിക് ഒബ്രിയാൻ, തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ പതയാത്രയിൽ അണിനിരക്കും.. ഇന്ത്യ സംഖ്യത്തിലെ മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ, സിദ്ധരാമയ്യ,ഹേമന്ത് സോറാൻ, രേവന്ദു റെഡ്ഢി, സുഖ്വീന്ദർ സിംഗ് സുകു.,ഒമർ അബ്ദുള്ള എന്നിവർ റാലിയിൽ പങ്കെടുത്തിരുന്നു. ബീഹാറിനു സമാന എസ് ഐ ആർ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി പോരാടാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.The post പുതുപ്രക്ഷോഭ കാഹളം; ഇന്ത്യാ സഖ്യത്തിന്റെ വോട്ട് അധികാർ യാത്ര നാളെ സമാപിക്കും appeared first on Kairali News | Kairali News Live.