വിദ്വേഷം തുടർന്ന് വെള്ളാപ്പള്ളി; മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്ന്

Wait 5 sec.

കൊച്ചി | എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിദ്വേഷ പ്രസംഗം തുടരുന്നു. മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്നും ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളത്ത് എസ് എൻ ഡി പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.ന്യൂനപക്ഷങ്ങൾ സർക്കാറിൽ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.  ചെത്തുകാരൻ്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്.  ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു.ഈഴവ സമുദായത്തിൻ്റെ കണ്ണീരൊപ്പാൻ ഒരു സോദരനെയും കാണുന്നില്ല. കോൺഗ്രസ്സിൽ ഒരു ഈഴവ എം എൽ എ മാത്രമേ ഉള്ളൂ. ആദർശ രാഷ്ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോൾ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാർഥിയാക്കാനും ആളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.