സ്കിൽ കേരള ഗ്ലോബൽ സമിറ്റിന് കൊച്ചിയിൽ തുടക്കം

Wait 5 sec.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന സ്കിൽ കേരളം ഗ്ലോബൽ സമിറ്റിന് കൊച്ചിയിൽ തുടക്കം. ഒരു വർഷത്തിനകം ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റിലൂടെ തൊഴിൽ നൽകുക എന്നതാണ് സമ്മിറ്റിൻ്റെ പ്രധാന ലക്ഷ്യം. ALSO READ: കെൽട്രോണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി: ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയിലേക്ക് പറക്കും, പർച്ചേസ് ഓർഡർ കൈമാറിഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനത്തിലൂടെ കേരളത്തിനകത്തും പുറത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്കാണ് സ്കിൽ കേരളം ഗ്ലോബൽ സമ്മിറ്റിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സമ്മിറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങൾക്കായി ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതോടൊപ്പം തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജരാക്കുക കൂടിയാണ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.ALSO READ: അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്കുള്ള സംഭാവന: മന്ത്രി വീണാ ജോര്‍ജ്കർണ്ണാടക നൈപുണി വികസന മന്ത്രി ശരൺ പ്രകാശ്, മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്ക് തുടങ്ങിയവരും സംസാരിച്ചു. സമ്മിറ്റിന്റെ ഭാഗമായി, സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ,തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ തുടങ്ങിയവയെക്കുറിച്ച്പ്രമുഖ കരിയർ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇൻ തയ്യാറാക്കിയ കേരള ടാലൻ്റ് റിപ്പോർട്ട് പുറത്തിറക്കി.കേരളത്തെ മാനവ വിഭവശേഷിയുടെ ആഗോള കേന്ദ്രമായി ഉയർത്തുവാനുള്ള സംസ്ഥാനസർക്കാർ ശ്രമങ്ങളുടെ ഭാഗമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ കൗൺസിൽ ആണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുദിവസങ്ങളിലായി 2500 പേർ നേരിട്ടും ഒരു ലക്ഷം പേർ ഓൺലൈനായും സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ നൂറിലേറെ കോളേജുകൾ തങ്ങളുടെ നൈപുണ്യ വികസന പരിപാടിയെ കുറിച്ചുള്ള മാതൃകകളും അവതരിപ്പിക്കും.The post സ്കിൽ കേരള ഗ്ലോബൽ സമിറ്റിന് കൊച്ചിയിൽ തുടക്കം appeared first on Kairali News | Kairali News Live.