ഓണത്തിന് കിട്ടുന്ന അവധിദിനങ്ങൾ മനസ്സമാധാനത്തോടെ കുടുംബത്തോടൊപ്പം ചിലവഴിക്കാം. വീട് പൂട്ടിയിട്ട് കറങ്ങാൻ പോകുമ്പോൾ വീടിന്‍റെ സുരക്ഷയിൽ ഇനി ആശങ്ക വേണ്ട. പരമാവധി 14 ദിവസം വരെ വീടിനും പരിസരത്തും കേരള പൊലീസിന്‍റെ കണ്ണുണ്ടാവും. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിച്ചാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.ALSO READ; സംസ്ഥാനത്ത് മഴ കനക്കുന്നു; നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.The post ഓണത്തിന് കുടുംബത്തോടൊപ്പം സമാധാനത്തോടെ ട്രിപ്പടിക്കാം; നിങ്ങളുടെ വീടിന് കേരളാ പൊലീസിന്റെ കാവലുണ്ടാകും appeared first on Kairali News | Kairali News Live.