കോഴിക്കോട് | താമരശേരിയില്‍ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. കതിരോട് ഓടര്‍പൊയില്‍ വത്സലയുടെ വീട്ടിലാണ് ഇന്നലെ രാത്രി 9.30ഓടെ മോഷണം നടന്നത്.വൈദ്യുതി നിലച്ച സമയം മുഖത്ത് തുണിയിട്ട് മൂടിയായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ച മൂന്ന് സ്വര്‍ണ വളകളും രണ്ട് മോതിരങ്ങളും കാലിലുണ്ടായിരുന്ന പാദസ്വരവുമാണ് മോഷ്ടിച്ചത്. ഉടൻ അയല്‍വാസിയെ മോഷണ വിവരമറിയിച്ചതോടെ നടത്തിയ പരിശോധനയിൽ മെയില്‍ സ്വിച്ച് ഓഫാക്കിയ നിലയില്‍ കണ്ടെത്തി.താമരശ്ശേരി പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനെക്കുറിച്ച് അറിയാവുന്നയാളാണോ മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.