കാശി, മഥുര പള്ളികൾ : ആർ.എസ്.എസ് തലവൻ്റെ പ്രസ്താവന യുദ്ധപ്രഖ്യാപനം – ഐ എൻ എൽ

Wait 5 sec.

കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും ഹിന്ദുക്കൾക്ക് മുസ്‌ലിംകൾ വിട്ടു കൊടുക്കണമെന്നും ഈ പള്ളികൾ തിരിച്ചുപിടിക്കാനുള്ള പ്രക്ഷോഭത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് ഭാഗമാക്കാകാമെന്നുമുള്ള, സർസംഘ് ചാലക് മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയും ഹിന്ദുത്വ കോണിൽ നിന്നുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് ഐ.എൻ.എൽ.ആർ.എസ്.എസിൻ്റെ നൂറാം വാർഷികം പ്രമാണിച്ച് വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ത്രിദിന പരിപാടിയിലാണ് സംഘപരിവാറിന്റെ അടിസ്ഥാന കാഴ്ചപ്പാടിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലന്നും ഭൂരിപക്ഷ സമൂഹത്തിന്റെ ഇംഗിതങ്ങൾക്ക് മുന്നിൽ ന്യൂനപക്ഷം കീഴടങ്ങണമെന്നും ഭാഗവത് മധുരം പൊതിഞ്ഞ ഭാഷയിൽ പറഞ്ഞു വെച്ചത്. രാമ ക്ഷേത്ര പ്രക്ഷോഭത്തിൽ പങ്കെടുത്തത് പോലെ കാശിയിലും മഥുരയിലും ആർ.എസ്.എസ് നേരിട്ട് പങ്കെടുക്കില്ലത്രെ. അതേസമയം സ്വയംസേവകരോട് ആവശ്യപ്പെട്ടാൽ അവർക്ക് പ്രക്ഷോഭത്തിൽ ഭാഗവാക്കാവാം. ഇതുവരെ, വ്യക്തികളും ഹൈന്ദവ സംഘടനകളും കോടതി കയറ്റിയ വിഷയത്തെ ആർ.എസ്.എസ് പരോക്ഷമായി ഏറ്റെടുക്കുകയാണെന്ന പ്രഖ്യാപനമാണ് ഭാഗവതിൻ്റെ വാക്കുകളിൽ തെളിയുന്നത്.Also read: ‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികളില്‍ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർവരും തെരഞ്ഞെടുപ്പുകളിൽ കാശിയിലെയും മഥുരയിലെയും പള്ളികളെ തെരുവിൽ വലിച്ചിഴച്ചായിരിക്കും സംഘ്പരിവാർ പ്രചാരണം നടത്തുകയെന്ന് വ്യക്തം. ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമാണെന്നും ഔപചാരിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നുമുള്ള ആർ.എസ്.എസ് തലവന്റെ വിശദീകരണം, മതേതര ഭരണഘടനയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഒരു മതത്തോടും പ്രത്യേക മമതയോ പ്രതിബദ്ധതയോ പാടില്ലെന്ന് ഭരണഘടന തറപ്പിച്ചു പറയുമ്പോൾ ഇത് ഹിന്ദു രാഷ്ട്രമാണെന്ന വാദം മതേതര-ജനാധിപത്യ വിശ്വാസികൾക്ക് ഒരുനിലക്കും അംഗീകരിക്കാനാവില്ല. ഋഷിമാരും സന്യാസിമാരൊന്നുമല്ല, രാജ്യത്തെ പൗരന്മാരാണ് ഈ രാജ്യം എന്താണെന്നും എന്താവണമെന്നും തീരുമാനിക്കുന്നത്.ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവണം അല്ലാതെ, ആർ.എസ്.എസിന്റെ തിട്ടൂരമോ മോദി സർക്കാരിന്റെ ഇംഗിതമോ അനുസരിച്ചായിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ‘പ്രചാരക്കി’ന്റെ ഭരണായുസ്സ് ഭാഗവതിന് തീരുമാനിക്കാം. പക്ഷേ ഇന്ത്യ ഏത് ദിശയിലാവണം സഞ്ചരിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം സർസംഘ് ചാലക്കിനില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എ യും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.The post കാശി, മഥുര പള്ളികൾ : ആർ.എസ്.എസ് തലവൻ്റെ പ്രസ്താവന യുദ്ധപ്രഖ്യാപനം – ഐ എൻ എൽ appeared first on Kairali News | Kairali News Live.