‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികളില്‍ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കുടത്തിലിനെതിരെ വരുന്നത് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേട്ടതിനെക്കാൾ ഇനിയും കേൾക്കാൻ ഉണ്ട്. പുറത്ത് വരുന്നത് മഞ്ഞുമലയുടെ നേരിയ ഭാഗം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് എന്ത് നടപടി എടുത്തു എന്നുള്ളത് പരിശോധിക്കണം. മനസാക്ഷി ഉള്ള കേരള ജനതയും ആത്മാർത്ഥയുള്ള കോൺഗ്രസുകാരും പ്രതികരിച്ചതുകൊണ്ട് മാത്രമാണ് അധ്യക്ഷൻ സ്ഥാനം രാജിവച്ചത്. അധ്യക്ഷൻ സ്ഥാനം രാജി വച്ച് തലയൂരാനാണ് ശ്രമിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കാനോ എം എൽ എ സംസ്ഥാനം ഒഴിവാക്കാനോ കോൺഗ്രസ് ഇടപെട്ടില്ല. കോൺഗ്രസിൻ്റേത് ഒത്തുകളിയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Also read: ഓണത്തിന് കുടുംബത്തോടൊപ്പം സമാധാനത്തോടെ ട്രിപ്പടിക്കാം; നിങ്ങളുടെ വീടിന് കേരളാ പൊലീസിന്‍റെ കാവലുണ്ടാകുംകോൺഗ്രസിൻ്റെ പ്രമുഖ നേതാക്കൾ രാഹുലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു. അതുവഴി കോൺഗ്രസിനെ രക്ഷിക്കാനാണ് ശ്രമെങ്കിൽ കേരളത്തിലെ ജനം അത് അംഗീകരിക്കില്ല. അക്രമ സമരവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിൻ്റെ ശ്രമം. ക്ലിഫ് ഹൗസിലേക്ക് യൂത്ത് – കോൺഗ്രസ് നsത്തിയ സമരവും തീപ്പന്തം എറിഞ്ഞതും കേട്ടുകേൾവി ഇല്ലാത്തതാണ് എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.The post ‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികളില്‍ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.