ജി എസ് ടി പരിഷ്കരണം ചർച്ച ചെയ്യാൻ യോഗം ചേർന്ന് ബിജെപി ഇതര സംസ്ഥാങ്ങളിലെ ധനമന്ത്രിമാർ. യോഗത്തിന്റെ കരട് അടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ നൽകും. അതെ സമയം കഴിഞ്ഞ വർഷം 32,000 കോടി രൂപ ജി എസ് ടി വരുമാനത്തിൽ കേരളത്തിൽ ലഭിക്കാനുണ്ടെന്നും പരിഷ്കരണം വന്നാൽ ഇത് 80,000 കോടിയിലേക്ക് എത്തുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.ബിജെപി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് ധനമന്ത്രിമാരാണ് യോഗം ചേർന്നത്. ജി എസ് ടി പരിഷ്കരണം സാധാരണക്കാരിലേക്ക് എത്തുമെന്നത് ഉറപ്പാക്കണമെന്നും കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.Also Read: ലോട്ടറി ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള നീക്കം: തീരുമാനതത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള ലോട്ടറി സംരക്ഷണ സമിതിസംസ്ഥാന സർക്കാരുകൾക്ക് വരുന്ന വരുമാന നഷ്ടത്തിന് കേന്ദ്രം സംരക്ഷണം നൽകണമെന്നും ഇല്ലെങ്കിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ കരട് അടുത്ത മാസം ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ സമർപ്പിക്കാനാണ് തീരുമാനം.കേരളം, തമിഴ്നാട്, കർണാടക, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ആണ് യോഗം ചേർന്നത്.The post ജി എസ് ടി പരിഷ്കരണം സാധാരണക്കാരിലേക്ക് എത്തുമെന്നത് ഉറപ്പാക്കണം: മന്ത്രി കെ എൻ ബാലഗോപാല് appeared first on Kairali News | Kairali News Live.