ലോട്ടറിയുടെ ജി എസ് ടി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി. ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ 28 ശതമാനമാണ് ലോട്ടറിയുടെ ജി എസ് ടി, ഇത് നാല്പതായി ഉയർത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.ലോട്ടറിയുടെ ജി എസ് ടി ഉയർത്താനുള്ള നിർദ്ദേശം സെപ്റ്റംബറിൽ ചേരുന്ന ജി എസ് ടി കൗൺസിലിൽ പാസാക്കരുത് എന്നും സമിതി നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജി എസ് ടിയിലെ പരിഷ്കരണം ഭാഗ്യക്കുറി ഏജന്റുമാരെടെയും വില്പനക്കാരുടെയും കമ്മീഷനിൽ ഇടിവുണ്ടാക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.Also Read: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നീക്കങ്ങൾ അവസാനിപ്പിക്കണം: കെ എസ് കെ ടി യുലോട്ടറിയുടെ ജി എസ് ടി ഉയർത്തുന്നതിലൂടെ ലോട്ടറിയുടെ വിലയും ഉയരും. ഇത് സംസ്ഥാനത്തെ ഭിന്നശേഷിക്കാർ അടക്കം രണ്ട് ലക്ഷത്തോളം ലോട്ടറി വില്പന ഉപജീവനമാര്‍ഗമാക്കിയര്‍ക്ക് തിരിച്ചടിയാകും. നിലവിലെ ജി എസ് ടി 18% ആക്കി കുറക്കണം എന്നും സമിതി ആവശ്യപ്പെട്ടു.The post ലോട്ടറി ജിഎസ്ടി വര്ധിപ്പിക്കാനുള്ള നീക്കം: തീരുമാനതത്തില് നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള ലോട്ടറി സംരക്ഷണ സമിതി appeared first on Kairali News | Kairali News Live.