‘പരാതി വ്യാജം, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പറയേണ്ടത് കോടതി’; പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്നും ലൈംഗികാരോപണങ്ങളിൽ ശോഭ സുബിൻ

Wait 5 sec.

ലൈംഗികാരോപണങ്ങളിൽ പ്രതികരണവുമായി തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ. തനിക്കെതിരെ ഉയരുന്നത് വ്യാജ പരാതിയാണ്. തനിക്കെതിരെ 2022 ഫെബ്രുവരിയില്‍ കേസെടുത്തു എന്ന് മനസ്സിലാക്കി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്ന വ്യാജ പരാതി നല്‍കിയതാണ്. വ്യാജ പരാതിയാണ്, അന്വേഷിക്കണമെന്ന് അന്നു തന്നെ പൊലീസിനോട് ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും സഹകരിച്ചു. ഫോൺ ഉൾപ്പടെ പരിശോധനക്ക് അയച്ചു. ക്രൈം ബ്രാഞ്ച് ഫൈനല്‍ റിപ്പോർട്ട് സമര്‍പ്പിച്ച പ്രകാരം കേസ് അവസാനിപ്പിച്ചതാണ്. പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുസമൂഹത്തില്‍ കളങ്കിതരായി ചിത്രീകരിക്കുന്ന പലതും ഉണ്ടായിട്ടും നിയമത്തേയും പാർട്ടിയേയും പൂർണമായും അനുസരിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കും കുടുംബമുണ്ട്. എനിക്കും അഞ്ച് വയസ്സുള്ള മകളുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പറയേണ്ടത് കോടതിയാണ്.പരാതിക്കാരിയെ വിളിച്ച് സംസാരിച്ചില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ പരാതി പൊലീസിലാണ് നല്‍കിയത്. രണ്ട് മാസത്തോളം കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തി. പെൺകുട്ടിക്ക് നീതി കിട്ടണം എന്നു തന്നെയാണ് നിലപാട് എന്നും പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കും എന്നും അദ്ദേഹം പറഞ്ഞു.ALSO READ: കോൺഗ്രസിൽ ലൈംഗികാരോപണത്തിന്റെ തുടർക്കഥ; തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി; വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്ന് വനിതാ നേതാവ്യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹി ആണ് ശോഭ സുബിന് നേരെ പരാതിയുമായി എത്തിയത്. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി. പരാതിക്കാരിയുടെ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. ഇത്തരമൊരു പരാതി കോൺഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാർട്ടിയിൽ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷൻ മാർക്കെല്ലാം പരാതി നൽകിയിരുന്നു. എന്നാൽ നേതാക്കൾ മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു ശോഭ സുബിൻ. എന്നാൽ ഷാഫി പറമ്പിലും പരാതിയിൽ യാതൊരു നടപടിയും എടുക്കാൻ തയ്യാറായില്ല. ടി എൻ പ്രതാപൻ ,എം ലിജു, കെ പി അനിൽകുമാർ, വി കെ ശ്രീകണ്ഠൻ തുടങ്ങിയവർക്കും താൻ പരാതി നൽകിയെന്നും എന്നാൽ ശോഭാ സുബിനായി നേതാക്കൾ സംരക്ഷണ കവചം ഒരുക്കുകയാണ് ഉണ്ടായത് എന്നും പരാതിക്കാരി പറയുന്നു.ഇപ്പോൾ മാനഹാനി കാരണം ജീവിക്കാൻ ആകുന്നില്ലെന്നും തനിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ ഉണ്ടായെന്നും ഇവർ പറയുന്നു. അതേസമയം സത്യം തെളിയിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വനിതാ നേതാവ് പറഞ്ഞു. താൻ നീതിക്കായി കാത്തിരിക്കുന്നുവെന്നും അവർ പറഞ്ഞു.The post ‘പരാതി വ്യാജം, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പറയേണ്ടത് കോടതി’; പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്നും ലൈംഗികാരോപണങ്ങളിൽ ശോഭ സുബിൻ appeared first on Kairali News | Kairali News Live.