ഉത്തരാഖണ്ഡില്‍ അഫ്ഗാൻ യുവതിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്ന് പരാതി

Wait 5 sec.

റൂർക്കി: ഉത്തരാഖണ്ഡ് റൂർക്കിയില്‍ അഫ്ഗാൻ വനിതയെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഡ്രൈ ഫ്രൂട്ട്സ് ബിസിനസ്സ് നടത്തുന്ന യുവതി, പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കായം വ്യാപാരം നടത്തുന്നയാളാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് യുവതി പറഞ്ഞു. ഇയാൾ യുവതിക്ക് മയക്കുമരുന്ന് നൽകിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. യുവതിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനക്കായി യുവതിയെ റൂർക്കി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.ഹരിദ്വാറിൽ നിന്നുള്ള ഫോറൻസിക് സംഘം ഹോട്ടലിൽ നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ബിസിനസ് വിസയിൽ ഡൽഹിയിൽ ബിസിനസ് നടത്തുന്നവരാണ് ഇരുവരും. അഞ്ച് മാസത്തിലേറെയായി ഇരുവരും തമ്മില്‍ പരിചയമുണ്ട്.ALSO READ: ’10 ലക്ഷം രൂപയും കാറും വേണം’; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുപിയിൽ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച യുവതിയ്ക്ക് ദാരുണാന്ത്യംബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി, ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തു. അതിനുശേഷം അവർ പ്രതിയെന്ന ആരോപിക്കപ്പെടുന്ന വ്യക്തിയെ കാണാനായി ഫോണില്‍ വിളിച്ചു. പിന്നീട് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. അവിടെ വെച്ചാണ് യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നത്.ALSO READ: സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്ത് സിഗരറ്റ്‌കൊണ്ട് പൊള്ളിച്ച് സഹോദരന്‍; ഗുജറാത്തില്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചത് പ്രണയം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിവൈദ്യപരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്താൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.The post ഉത്തരാഖണ്ഡില്‍ അഫ്ഗാൻ യുവതിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്ന് പരാതി appeared first on Kairali News | Kairali News Live.