സാംസങ് ഗാലക്സി 2025 ഇവൻ്റിൻ്റെ തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. സെപ്റ്റംബർ ആദ്യവാരമാണ് ഈ ഇവൻ്റ് നടക്കുക. പുതിയ പ്രീമിയം എഐ ടാബ്ലെറ്റുകളും ഗാലക്സി S25 നിരയിലെ പുതിയ സ്മാർട്ട്ഫോണും പുറത്തിറക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെപ്റ്റംബർ 4ന് ഇന്ത്യൻ സമയം വൈകുന്നേരം 3:00 മണിക്കാണ് നടക്കുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയോ തത്സമയം ഇവൻ്റ് കാണാൻ സാധിക്കും.പുതിയ ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9ന് പുറത്തിറക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സാംസങ് പുതിയ ഗാലക്സി ഇവന്റ് പ്രഖ്യാപിച്ചത്. സാംസങ് ഇവന്റ്, ആപ്പിൾ ഇവന്റിന് മുൻപ് നടക്കുമെന്നത് ശ്രദ്ധേയമാണ്. Like this post for exclusive updates and join us at Samsung Galaxy Event on September 4, 2025.Trust us, you don’t want to miss this! pic.twitter.com/2CQJMIKc1g— Samsung Mobile (@SamsungMobile) August 27, 2025 ALSO READ: മെസ്സേജ് അയയ്ക്കുന്നതിന് മുൻപ് അടിമുടി മാറ്റാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്ഗാലക്സി ഇവന്റ് 2025: പ്രീ-ബുക്കിംഗ് വിവരങ്ങൾഗാലക്സി ഇവന്റിൻ് മുന്നോടിയായി, സാംസങ് വരാനിരിക്കുന്ന ഉപകരണങ്ങൾക്ക് പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഗാലക്സി ടാബ്ലെറ്റ് വാങ്ങാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് 50 ഡോളർ (ഏകദേശം 4,300 രൂപ) ടോക്കൺ തുക നൽകി പ്രീ-ഓർഡർ ചെയ്യാം. ഇത് ഉപയോക്താക്കൾക്ക് 50 ഡോളർ വിലമതിക്കുന്ന സാംസങ് ക്രെഡിറ്റും 950 ഡോളർ (ഏകദേശം 83,000 രൂപ) വരെ അധിക ഇളവുകളും ലഭിക്കാൻ സഹായിക്കും.സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സാംസങ് ഷോപ്പ്, ആപ്പ് വഴിയോ പ്രീ-ബുക്കിംഗ് ചെയ്യാം. ഈ റിസർവ് ക്രെഡിറ്റ് ടാബ്ലെറ്റിന് മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട ഗാലക്സി ഫോണുകൾ, ഗാലക്സി ടാബ്, ഗാലക്സി റിംഗ്, ഗാലക്സി ബഡ്സ്, ഗാലക്സി വാച്ച്, ആക്സസറികൾ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കാം.എന്തൊക്കെ പ്രതീക്ഷിക്കാം?പുതിയ പ്രീമിയം എഐ ടാബ്ലെറ്റുകൾ അവതരിപ്പിക്കുമെന്ന് സാംസങ് സൂചിപ്പിച്ചതിനാൽ, ഗാലക്സി ടാബ് S11 സീരീസ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ ഗാലക്സി ടാബ് S11, ഗാലക്സി ടാബ് S11 അൾട്രാ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. പ്ലസ് വേരിയന്റ് ഈ ടാബ്ലെറ്റ് നിരയിൽ ഉൾപ്പെടില്ലെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് വേരിയന്റുകളിലും മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ് ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.ALSO READ: ഐഫോൺ 17 ലോഞ്ച് ഡേറ്റ് വന്നതോടെ വിലയിടിഞ്ഞ് ഐ ഫോൺ 16; അറിയാം എവിടെ നിന്ന് സ്വന്തമാക്കാം എന്ന്അതുപോലെ, ഗാലക്സി S25 നിരയിലേക്ക് പുതിയ സ്മാർട്ട്ഫോണായി ഗാലക്സി S25 FE എത്തുമെന്നും പ്രതീക്ഷിക്കുന്നു. നേരത്തെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഗാലക്സി S25 FE-ക്ക് 6.7 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഉണ്ടായിരിക്കും. ഈ ഹാൻഡ്സെറ്റിന് കരുത്ത് നൽകുന്നത് എക്സിനോസ് 2400 ചിപ്സെറ്റ് ആയിരിക്കും.50MP മെയിൻ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 8MP ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിനുണ്ടാവാം. സെൽഫി എടുക്കുന്നതിനായി മുൻവശത്ത് 12MP ക്യാമറ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 45W ഫാസ്റ്റ് വയർഡ്, 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുള്ള 4,900mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ടാവാം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OneUI 8-ൽ ഗാലക്സി S25 FE പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.The post ആപ്പിളിന് വെല്ലുവിളി ഉയര്ത്തി സാംസങ്, ഇവൻ്റ് തീയതി പ്രഖ്യാപിച്ചു; പ്രീ-ബുക്കിംഗില് ഓഫറിൻ്റെ പെരുമഴ, വിശദാംശങ്ങള് appeared first on Kairali News | Kairali News Live.