മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണം: ബീഹാറില്‍ കോണ്‍ഗ്രസ് – ബിജെപി സംഘര്‍ഷം, പാർട്ടി പതാകകൾ കൊണ്ട് ആക്രമിച്ച് ഇരുകൂട്ടരും

Wait 5 sec.

ബീഹാറില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം. പാട്നയില്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. രാഹുല്‍ ഗന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ബിജെപി മാര്‍ച്ച് നടത്തിയത്. രണ്ട് പാർട്ടികളിലെയും നിരവധി പ്രവർത്തകർ അവരവരുടെ പാർട്ടി പതാകകൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നത് ഒരു വീഡിയോയിൽ കാണാം.അസമിൽ ഇന്ന് നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. വോട്ട് ബാങ്കിന് വേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത്. വോട്ടര്‍ അധികാര്‍ യാത്രയില്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് അപലപനീയം ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ വിഷലിപ്തമാക്കിക്കൊണ്ട് കോൺഗ്രസ് പാർട്ടി പഴയ രീതികളിലേക്കും സ്വഭാവത്തിലേക്കും മടങ്ങിയെത്തിയിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ഓളപ്പരപ്പിലെ രാജാവ് ആരായിരിക്കും ? 71-ാമത് നെഹ്റു ട്രോഫി മത്സരത്തിനായി തയ്യാറെടുത്ത് പുന്നമടക്കായൽപ്രധാനമന്ത്രി മോദിക്കും അമ്മയ്ക്കുമെതിരെ ഉന്നയിച്ച അധിക്ഷേപങ്ങൾ “അപമാനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു” എന്ന് പറഞ്ഞ് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പ്രതിപക്ഷ പാർട്ടിയെ ആക്രമിച്ചു. റാലിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.The post മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണം: ബീഹാറില്‍ കോണ്‍ഗ്രസ് – ബിജെപി സംഘര്‍ഷം, പാർട്ടി പതാകകൾ കൊണ്ട് ആക്രമിച്ച് ഇരുകൂട്ടരും appeared first on Kairali News | Kairali News Live.