മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരം; വയനാട് തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

Wait 5 sec.

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ, വയനാട് തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി സഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ചാണ് ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാക്കുക. എത്ര ചിലവ് വഹിച്ചും പദ്ധതി യാഥാർത്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കാണ് പദ്ധതിയ്ക്ക് പിന്നിൽ എന്ന് ലിൻ്റോ ജോസഫ് എം.എൽഎ അഭിപ്രായപ്പെട്ടു.ALSO READ : ജി എസ് ടി പരിഷ്കരണം വൻകിട കമ്പനികൾക്ക് ഗുണകരമാകരുത്; ഗുണം സാധാരണക്കാർക്കും ലഭിക്കണം; മന്ത്രി കെ എൻ ബാലഗോപാൽസംസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാന്പെട്ട വികസന പദ്ധതികളിൽ ഒന്നാണ് ആനക്കാം പൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത.ഈ മാസം 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പദ്ധതിയുടെ നിർമ്മാണഉദ്ഘാടനം നിർവഹിക്കുകരാജ്യത്തെ ഇരട്ട ടണലുകളിൽ ഏറ്റവും വലുതാവും ഇതെന്ന് ലിൻ്റോജോസഫ് എം.എൽഎ അഭിപ്രായപ്പെട്ടു.ALSO READ : കേരളാ പൊലീസ് എന്നാ സുമ്മാവാ ! 59% സ്ത്രീകള്‍ പട്രോളിങ്ങില്‍ സുരക്ഷിതര്‍; സംസ്ഥാനത്തിന്റെ അഭിമാനമുയര്‍ത്തി കേന്ദ്ര റിപ്പോര്‍ട്ട്അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മാണം.ഒട്ടേറെ കടമ്പകൾ കടന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചിരിക്കുന്നത് എന്നുംപദ്ധതിക്കായി എത്രപണം വേണമെങ്കിലും ചിലവിടാം എന്ന മുഖ്യമന്ത്രിയുടെ വാക്ക് കൂടിയാണ് ഇത് യാഥാർത്ഥ്യമാവുന്നതിന് പിന്നിൽ എന്നും ലിൻ്റോ ജോസഫ് പറഞ്ഞു.2134.5 കോടി മുടക്കിയാണ് തുരങ്കപാതയുടെ നിർമ്മാണം.ആനക്കാം പൊയിൽ സെൻ്റ് മേരിസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.കെ.എൻ ബാലഗോപാൽ,എ.കെ ശശീന്ദ്രൻ,ഒ ആർ കേളു മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുംThe post മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരം; വയനാട് തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിർവഹിക്കും appeared first on Kairali News | Kairali News Live.