2025-26 അധ്യയന വർഷത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്/ബി.ആർക് കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 9 ന് തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നടക്കും. 9 ന് രാവിലെ 8 മുതൽ 12 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളും പുതുതായി സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികളും ട്യൂഷൻ ഫീസ് അടയ്‌ക്കണം.Also read: കേരള റോഡ് സുരക്ഷാ അതോറിറ്റിയിലും ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിലും ഡെപ്യൂട്ടേഷൻ ഒഴിവ്ജനറൽ വിഭാഗത്തിള്ളവർക്ക് 9,650 (8650+ 1000 സിഡി) രൂപയും എസ്‌സി/ എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 1,000 രൂപയുമാണ് ട്യൂഷൻ ഫീസ്. ഗവൺമെന്റ്, എയ്ഡഡ്, കേപ്, ഐഎച്ച്ആർഡി, എൽബിഎസ്, സിസിഇ, എസ്‌സിടി, കുസാറ്റ്, മോഡൽ എൻജിനിയറിങ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്നും സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എൻഒസി ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2561313, 9400006510, 940006411, www.dtekerala.gov.in .Spot admission for B.Tech/B.Arch courses in government/aided engineering colleges for the academic year 2025-26 will be held on September 9 at Thrissur Government Engineering College.The post ബി.ടെക്, ബി.ആർക്: കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ appeared first on Kairali News | Kairali News Live.