‘എറണാകുളം കെ എസ് ആർ ടി സി ബസ് നവീകരണത്തിന് 12 കോടി രൂപ അനുവദിക്കും’; മന്ത്രി കെ എൻ ബാലഗോപാൽ

Wait 5 sec.

എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് ശാപമോക്ഷമാകുന്നു. ബസ് സ്റ്റാൻ്റ് നവീകരണത്തിന് ആദ്യ ഘട്ടമായി 12 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കാരിക്കാമുറി ഭാഗത്ത് പുതിയ സ്റ്റാൻഡ് നിർമിക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും മന്ത്രി പറഞ്ഞു.കെ എസ് ആർ ടി സി യുടെ കൈവശമുള്ള എട്ട് ഏക്കർ ഭൂമിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കാരിക്കാമുറി ഭാഗത്താണ് പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുക. നിർമാണ ചെലവിൻ്റെ ആദ്യഘട്ടമായി 12 കോടി രൂപ അനുവദിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിലുള്ള പഴയ ബസ്റ്റാൻ്റിൻ്റെ നവീകരണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.Also read: കണ്ണൂർ കീഴറ സ്ഫോടനക്കേസ്; മുഖ്യപ്രതി അനൂപ് മാലിക് പിടിയിൽപ്രീ ഫാബ്‌ മാതൃകയിരിക്കും പുതിയ ബസ്റ്റാൻ്റിൻ്റെ നിർമാണം. നിലവിലെ സ്റ്റാൻ്റിനേക്കാൾ ഉയരമുള്ളതാണ് കാരിക്കാമുറിയിലെ സ്ഥലം. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ ബസ് സ്റ്റാൻഡ് വേഗത്തിൽ യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയർ എം അനിൽകുമാർ, ടി ജെ വിനോദ് എം എൽ എ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കെ യുഎസ് ആർ ടി സി ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. ചീഫ് ആർക്കിടെക്ട്‌ ഉൾപ്പെടെയുള്ളവർ നേരത്തേ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കാനായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ സ്മാർട്ട് സിറ്റി ഫണ്ടിൻ്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ധനവകുപ്പ് പ്രത്യേക ഫണ്ട് അനുവദിക്കുന്നത്. ബസ് സ്റ്റാൻ്റിൻ്റെ നിർമാണം പൂർത്തിയായ ശേഷം കൊമേഴ്സ്യൽ കോംപ്ലക്സ് നിർമാണം ഉൾപ്പെടെ അടുത്ത ഘട്ടമായി പരിഗണനയിലുണ്ട്.The post ‘എറണാകുളം കെ എസ് ആർ ടി സി ബസ് നവീകരണത്തിന് 12 കോടി രൂപ അനുവദിക്കും’; മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.