‘സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കുന്നില്ല’; സി കെ ജാനുവും പാർട്ടിയും എൻഡിഎ വിട്ടു

Wait 5 sec.

ആദിവാസി നേതാവ് സി കെ ജാനുവും പാർട്ടിയും എൻഡിഎ മുന്നണി വിട്ടു. മുന്നണിയിൽ നിന്നും സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. മുന്നണിയിൽ നിന്നും മാറുന്നതിനൊപ്പം പാര്‍ട്ടി ശക്തമായി പ്രവര്‍ത്തക്ഷമമാക്കാനും തീരുമാനമായിട്ടുണ്ട്. കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗമാണ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ തുടങ്ങാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനം. മറ്റ് മുന്നണികളുമായി സഹകരിക്കണോ വേണ്ടയോ എന്ന് ഭാവിയിൽ തീരുമാനിക്കും. The post ‘സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കുന്നില്ല’; സി കെ ജാനുവും പാർട്ടിയും എൻഡിഎ വിട്ടു appeared first on Kairali News | Kairali News Live.