എം.എസ്.എഫ് ജില്ലാ സമ്മേളനം; മേഖല കൺവെൻഷനുകൾ സംഘടിപ്പിച്ചു

Wait 5 sec.

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ സെപ്തം: 2 മുതൽ 21 വരെ നടത്തപ്പെടുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മേഖല കൺവെൻഷനുകൾ ഉജ്ജ്വലമായി. ജില്ലയിലെ രണ്ട് മേഖലകളിലായി നടത്തിയ കൺവെൻഷനിൽ പഞ്ചായത്ത്, മുനിസിപ്പൽ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, മണ്ഡലം ഭാരവാഹികൾ എന്നിവരാണ് പങ്കെടുത്തത്.തിരൂർ മേഖല കൺവെൻഷനിൽ പൊന്നാനി, തവനൂർ, തിരൂർ, താനൂർ, വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ മണ്ഡലങ്ങളും മഞ്ചേരി മേഖല കൺവെൻഷനിൽ നിലമ്പൂർ, വണ്ടൂർ, ഏറനാട്, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര മണ്ഡലങ്ങളുമാണ് പങ്കെടുത്തത്. സമ്മേളനത്തിൻ്റെ ഭാഗമായി ബാല സംഗമം, പ്രൊഫഷണൽ മീറ്റ്, സാംസ്കാരിക സംഗമം വിദ്യാർത്ഥിനി സമ്മേളനം, തലമുറ സംഗമം, പ്രതിനിധി സമ്മേളനം, വിദ്യാർത്ഥി മഹാറാലി, പൊതുസമ്മേളനം എന്നിവയാണ് സംഘടിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിലായിട്ടാണ് ജില്ലാ സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളനത്തിൻ്റെ പ്രചാരണങ്ങൾ സജീവമാക്കാനും സെപ്തംബർ 1 മുതൽ 5 വരെ നടക്കുന്ന സമ്മേളന ഫണ്ട് കളക്ഷൻ വിജയിപ്പിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.തിരൂർ മേഖല കൺവെൻഷൻ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും മഞ്ചേരി മേഖല കൺവെൻഷൻ എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ: എം.റഹ്മത്തുള്ളയും ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അൻവർ മുള്ളമ്പാറ, ജില്ലാ കമ്മിറ്റി അംഗം വി.കെ.എം.ഷാഫി, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹാർ പെരുമുക്ക്, ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ കെ.എം.ഇസ്മായിൽ, അഡ്വ: കമറുസമാൻ, അഡ്വ: വി.ഷബീബ് റഹ്‌മാൻ, പി.ടി.മുറത്ത്, എൻ.കെ.അഫ്സൽ, യു.ബാസിത്ത്, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, എ.വി.നബീൽ, വി.പി.ജസീം, സി.പി.ഹാരിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജലീൽ കാടാമ്പുഴ, ഡോ: അനസ് പൂക്കോട്ടൂർ, കെ.എ.ആബിദ് റഹ്‌മാൻ, ചേലേമ്പ്ര, റാഷിദ് കോക്കൂർ, ശാക്കിർ മങ്കട, സുഫിയാൻ വില്ലൻ എന്നിവർ വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തു.കായിക മേഖലയിൽ 4000 കോടിയുടെ വികസനം: മന്ത്രി വി. അബ്ദുറഹിമാൻ