ചിപ്സ് എത്ര ഉണ്ടാക്കിയിട്ടും ശെരിയാക്കുന്നില്ലേ? ഈ ഓണത്തിന് ഇങ്ങനെ പരീക്ഷിക്കൂ..!

Wait 5 sec.

ഓണത്തിന് സദ്യക്ക് ഇലയുടെ അറ്റത് ചിപ്സ് മലയാളികൾക്ക് നിർബന്ധമാണ്. നല്ല ചൂടോടെ ക്രിസ്പി ആയി ചിപ്സ് വീട്ടിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ്. പണ്ടത്തെ രീതിയിൽ ചിപ്സ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കിയാലോ?ചേരുവകൾ:ഏത്തയ്ക്ക – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്എണ്ണ – വറുക്കാൻ ആവശ്യത്തിന്Also read: ഓണത്തിന് ഒരു സ്‌പെഷ്യല്‍ പക്കാവട തയ്യാറാക്കിയാലോ ?ഉണ്ടാക്കുന്ന വിധം:വിളഞ്ഞ ഏത്തയ്ക്ക അറ്റം മുറിച്ച് തൊലി കളഞ്ഞ് ഉപ്പു വെള്ളത്തിൽ ഇട്ടു വെയ്ക്കുക.ശേഷം ഒരേ കനത്തിൽ അരിഞ്ഞെടുക്കുക.ഒരു ചെറിയ പാത്രത്തിൽ ഉപ്പ് വെള്ളം കലക്കി വയ്ക്കുക.ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ഏത്തയ്ക്ക ഇട്ടുകൊടുക്കാം.ഉപ്പേരി മുത്തു കഴിയുമ്പോൾ ബബിൾസ് കുറയും. അന്നേരം കുറച്ച് ഇളക്കി കൊടുക്കാം. എടുത്ത് ഒടിച്ചു നോക്കുമ്പോൾ മുറിഞ്ഞാൽ എണ്ണയിൽ നിന്നും മാറ്റാം.അതിന് ശേഷം ഒരു ഓട്ടയുള്ള പാത്രത്തിൽ ഉപ്പ് കോരിയിട്ട്, ഉപ്പ് വെള്ളം കുടഞ്ഞ് നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ ചിപ്സ് റെഡി.The post ചിപ്സ് എത്ര ഉണ്ടാക്കിയിട്ടും ശെരിയാക്കുന്നില്ലേ? ഈ ഓണത്തിന് ഇങ്ങനെ പരീക്ഷിക്കൂ..! appeared first on Kairali News | Kairali News Live.