പുതിയ കാലത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച് വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ വളർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കിൽ കേരള – ഗ്ലോബൽ സ്കിൽ സമ്മിറ്റ് 2025 സമാപനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമാപന സമ്മേളനത്തിന്‍റെ ചിത്രങ്ങൾ മുഖ്യമന്ത്രി പങ്കുവെക്കുകയും ചെയ്തു. പ്രമുഖ തൊഴിലുടമകളുമായും നൈപുണ്യ ഏജൻസികളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ സാധിച്ചത് സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ; ‘എറണാകുളം കെ എസ് ആർ ടി സി ബസ് നവീകരണത്തിന് 12 കോടി രൂപ അനുവദിക്കും’; മന്ത്രി കെ എൻ ബാലഗോപാൽഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:പുതിയകാലത്തിന്‍റെ സാധ്യതകളുപയോഗിച്ചു കൊണ്ട് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ വളർത്തുക എന്നത് സർക്കാരിന്‍റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആ യാത്രയിൽ നമുക്ക് ഊർജം പകർന്ന സ്കിൽ കേരള – ഗ്ലോബൽ സ്കിൽ സമ്മിറ്റ് 2025 ഇന്നു സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, കേരളത്തിന്‍റെ ഭാവിരേഖ രചിക്കാൻ സഹായകമായ നിരവധി ആശയങ്ങൾ സമ്മിറ്റിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾ, വ്യവസായികൾ, സംരംഭകർ, ആഗോളതലത്തിൽ നിരവധി മേഖലകളിൽ നിന്നുള്ള വിദഗ്ധരുൾപ്പെടെയുള്ള അതിവിപുലമായ പങ്കാളിത്തം ഗ്ലോബൽ സ്കിൽ സമ്മിറ്റിനെ സമ്പന്നമാക്കി.ലോകബാങ്ക്, ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ തുടങ്ങിയ ആഗോള സ്ഥാപനങ്ങൾക്കൊപ്പം ഓസ്ട്രേലിയ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും സമ്മിറ്റിൻ്റെ ഭാഗമായി. പ്രമുഖ തൊഴിലുടമകളുമായും നൈപുണ്യ ഏജൻസികളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ സാധിച്ചത് സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. കേരളത്തിൽ തന്നെ നിന്നുകൊണ്ട് ആഗോളതലത്തിൽ തൊഴിൽ ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് അനുസൃതമായ രീതിയിൽ നമ്മുടെ തൊഴിൽ മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ദിശാബോധം സമ്മാനിച്ചു കൊണ്ടാണ് സമ്മിറ്റ് സമാപിച്ചത്.The post ‘പുതിയ കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.