ഭുവനേശ്വര്‍: കുറ്റകൃത്യരഹിതമായ ജീവിതം നയിക്കുന്നതിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷണല്‍ സ്പീച്ച് നടത്തിയിരുന്ന യൂട്യൂബർ മോഷണക്കേസിൽ അറസ്റ്റില്‍. കട്ടക്ക് സ്വദേശി മനോജ് സിംഗാണ് ഭുവനേശ്വർ പൊലീസിൻ്റെ പിടിയിലായത്.‘ചേഞ്ച് യുവർ ലൈഫ്’ എന്ന് പേരുള്ള യൂട്യൂബ് ചാനലിലൂടെയാണ് മനോജ് സിംഗ് മോട്ടിവേഷണല്‍ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇതിനിടയിൽ ഇയാൾ മോഷണം നടത്തിവരികയായിരുന്നു.ALSO READ: ചോദിച്ചപ്പോള്‍ പ്രസാദം നല്‍കിയില്ല; വാക്കുതര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ ക്ഷേത്രസേവകനെ തല്ലിക്കൊന്നുഓഗസ്റ്റ് 14-ന് ഭാരത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്ന് 200 ഗ്രാം സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. പരാതിക്കാരിയായ ബാങ്ക് ജീവനക്കാരിയുടെ ഭർത്താവ് ഉച്ചയ്ക്ക് 2:30-ന് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് 200 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും മോഷണം പോയതായി അറിഞ്ഞത്.ALSO READ: മധ്യപ്രദേശില്‍ കടുവയുടെ ആക്രമണം; വയോധികന് ദാരുണാന്ത്യംപൊലീസ് നടത്തിയ അന്വേഷണത്തിൽ മനോജ് സിങ് പിടിയിലാകുകയും മോഷ്ടിച്ച സ്വർണത്തിൽ നിന്ന് 82 ഗ്രാം നയാഗഡിലെ ഒരു ബാങ്കിൽ പണയം വെച്ച് 4.73 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ബാക്കിയുള്ള സ്വര്‍ണവും പണവും ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തു.പൊലീസ് കമ്മീഷണർ എസ് ദേവ് ദത്ത സിംഗ് പറഞ്ഞതനുസരിച്ച്, മനോജ് സിംഗ് പകൽ സമയങ്ങളിൽ അടഞ്ഞുകിടക്കുന്ന വീടുകളിൽ കയറി മോഷണം നടത്തുന്നയാളാണെന്ന് പറഞ്ഞു. ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. എന്നിരുന്നാലും, ഒഴിവുസമയങ്ങളിൽ യൂട്യൂബിൽ മോട്ടിവേഷണല്‍ സ്പീച്ച് നടത്തിയിരുന്നു. ഇതിന് നല്ല കാഴ്ചക്കാരും ഉണ്ടായിരുന്നു.മനോജ് സിംഗ് അറസ്റ്റിലായതിന് ശേഷം ഇയാളുടെ മകൾ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തു. ആളുകളെ അവരുടെ ഓൺലൈൻ വ്യക്തിത്വം മാത്രം നോക്കി വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.The post പകല് മോട്ടിവേഷണല് സ്പീച്ച്, രാത്രി മോഷണം; യൂട്യൂബർ അറസ്റ്റില് appeared first on Kairali News | Kairali News Live.