ജപ്പാൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനു പിന്നാലെ വൈറലായത് ഒരു യുവതിയുടെ അഭിമുഖമാണ്. ക‍ഴിഞ്ഞ എട്ട് വര്‍ഷമായി ജപ്പാനിലാണ് താമസിക്കുന്നത്. ജപ്പാൻ സേഫല്ലെന്നും, അവിടെ ജീവിക്കാൻ സാധിക്കുന്നത് മോദിയുണ്ട് കണക്ഷന്‍ കാരണമാണെന്നുമാണ് യുവതിയുടെ വാക്കുകള്‍.The lady says, She is staying in Japan for the past 8 years and it's not safe to stay in Japan and they are managing just because of the 'connections' of PM Modi. If Japan isn't safe, which other country is? pic.twitter.com/QLgoeqNMGJ— Mohammed Zubair (@zoo_bear) August 29, 2025 ഫാക്ട് ചെക്കിങ് സൈറ്റായ ആള്‍ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈര്‍ യുവതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ജപ്പാൻ സുരക്ഷിതമല്ലെങ്കില്‍ മറ്റേത് രാജ്യമാണ് സേഫ് എന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കണക്ഷൻ കാരണമാണ് ജപ്പാനില്‍ സുരക്ഷിതമായി ജീവിക്കുന്നത് എന്നാണ് യുവതിയുടെ പറയുന്നത്. പക്ഷെ ഒരു കാര്യം ആ പെണ്‍കുട്ടി വിസ്മരിച്ചു ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നായ ജപ്പാനെ പറ്റിയാണ് പറയുന്നതെന്ന്. Also Read: ചോദിച്ചപ്പോള്‍ പ്രസാദം നല്‍കിയില്ല; വാക്കുതര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ ക്ഷേത്രസേവകനെ തല്ലിക്കൊന്നുസുരക്ഷിതമായ രാജ്യങ്ങളിൽ ജപ്പാൻ്റെ സ്ഥാനം പതിനൊന്നാണ്. അതേസമയം ഇന്ത്യയുടെ സ്ഥാനം അറുപത്തിയേ‍ഴാണ്. ഇന്ത്യയേക്കാള്‍ ജീവിക്കാൻ സുരക്ഷിതമായ രാജ്യങ്ങളില്‍ പാകിസ്ഥാനും റുവാൻഡയും ഉള്‍പ്പെടുന്നുണ്ട്. 62-ാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത് റുവാൻഡയാകട്ടെ ഇരുപത്തിമൂന്നാമതും.Also Read: ഇനി അറിഞ്ഞില്ലെന്ന് വേണ്ട ! ഒന്നും രണ്ടുമല്ല, 14 ദിവസമാണ് സെപ്റ്റംബര്‍ മാസത്തില്‍ ബാങ്ക് അവധിസുരക്ഷിതമായ രാജ്യങ്ങളില്‍ മികച്ച സ്ഥാനത്ത് നില്‍ക്കുന്ന ജപ്പാനെ പറ്റി പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. വസ്തുതകള്‍ വിളച്ചോടിച്ച് നടത്തുന്ന ഇത്തരം പി ആര്‍ വര്‍ക്കുകള്‍ക്കെതിരെയും നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.The post ‘ജപ്പാനില് സുരക്ഷിതയായി താമസിക്കുന്നത് പ്രധനമന്ത്രി കാരണം’: മോദി മീഡിയ അവതരിപ്പിക്കുന്ന പുതുമുഖ നടി appeared first on Kairali News | Kairali News Live.