ടിയാൻജിൻ | ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചൈനയിലെത്തി. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസം അദ്ദേഹം ചൈനയിൽ തുടരും.10 അംഗ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. ഇന്ത്യ-ചൈന ബന്ധത്തിൽ അടുത്തിടെയുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച ഏറെ നിർണായകമാണ്.അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ-അമേരിക്ക ബന്ധത്തിലുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ SCO ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ട്.