ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ അവസരം. വിവിധ തസ്തികകളിലായി 841 ഒഴിവുകളാണ് ഉള്ളത്. രണ്ട് വിജ്ഞാപനങ്ങളിലായാണ് നിയമനം നടത്തുക. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ) ജനറലിസ്റ്റ്സ് (32 ബാച്ച്) 350, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്പെഷ്യലിസ്റ്റ്) 410, അസിസ്റ്റന്റ് എൻജിനിയർസ് (എഇ) സിവിൽ ആൻഡ് ഇലക്ട്രിക്കൽ 81 എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ.യോഗ്യത (ജനറലിസ്റ്റ്സ്): ആഗസ്റ്റ് ഒന്നിനകം പൂർത്തിയാക്കിയ അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി: 21–30 വയസ്. (നിയമാനുസൃത ഇളവ് ലഭിക്കും). ഒബ്ജക്ടീവ് രീതിയിലുള്ള പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും ഒപ്പം ആരോഗ്യ പരിശോധന, അഭിമുഖം എന്നിവയുശട അടിസ്ഥാനത്തിലാണ് നിയമനം. പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും മെയിൻ പരീക്ഷ നവംബറിലും നടക്കും.Also read: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് എൻജിനിയർസ് കാറ്റഗറിയിലും ഇതേദിവസങ്ങളിലായിരിക്കും പരീക്ഷ നടക്കുക. പ്രായപരിധി: 21–30 വയസ് (നിയമാനുസൃത ഇളവുണ്ട്). വിവിധ വിഭാഗങ്ങൾക്കുള്ള യോഗ്യത: ബിരുദം, ബിടെക്/ബിഇ, എൽഎൽബി, സിഎ, ഐ സി എസ് എ എന്നിങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഇരു വിജ്ഞാപനങ്ങളിലും സെപ്തംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈററ്: www.licindia.in.The post എൽഐസിയിൽ തൊഴിൽ അവസരം; സെപ്തംബർ 8 വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.