ദുബൈ | കെ എം സി സി മലപ്പുറം ജില്ലാ മീഡിയവിംഗ് സംഘടിപ്പിക്കുന്ന സമകാലിക മാധ്യമ സമസ്സ്യകൾ ചർച്ച ചെയ്യുന്ന എക്കോ മീഡിയ സിംപോസിയം നാളെ ഉച്ചക്ക് മൂന്നിന് അബുഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിൽ നടക്കും.ദുബൈ ടി വി ഡയറക്ടർ ഈസ അൽ മറി ഉദ്ഘാടനം നിർവഹിക്കും. ആകാശവാണി മുൻ വാർത്താ അവതാരകൻ ഹഖീം കൂട്ടായി മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ബാവ ഹാജി, എൻ ടിവി ചാനൽ ചെയർമാൻ മാത്തുകുട്ടി കടോൺ, ഷിനോജ് കെ സംശുദ്ധീൻ, എൻ എ എം ജാഫർ തുടങ്ങിയ വിവിധ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.