ഞായറാഴ്ചയും (31.08.2025) സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ 31.08.2025ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്. ALSO READ; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 180 കോടിയുടെ 15 പദ്ധതികള്‍; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കുംസ്റ്റോക്കെടുപ്പ് പ്രമാണിച്ച് 01.09.2025 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 (ചൊവ്വ) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.News summary: All ration shops in the state will be open on Sunday (31.08.2025) on the occasion of Onam.The post ഞായറാഴ്ചയും ഒന്നാം ഓണത്തിനും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും appeared first on Kairali News | Kairali News Live.