കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഈ മാസം 27 നാണ് കർണാടകയിലെ യാദ്‌ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിൽ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ 28കാരനെയാണ് പൊലീസ് പിടികൂടിയത്.ക്ലാസിലിരിക്കെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 17കാരി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. പെൺകുട്ടിയുടെ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ ഉടൻതന്നെ അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകർ പെൺകുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് അറിയിച്ചു.Also read: പതിനാലുകാരിയെ പീഡിപ്പിച്ചത് പല തവണ, മയക്ക് മരുന്ന് വിൽപനയ്ക്കായി കൊണ്ടുനടന്നത് പല സംസ്ഥാനങ്ങളിൽ; രണ്ടാനച്ഛന് അമ്പത്തിയഞ്ച് വർഷം കഠിന തടവ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഒമ്പത് മാസം മുമ്പ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ്. കടുത്ത മാനസിക സമ്മർദത്തിലായിരുന്നു കുട്ടി പൊലീസിന് മൊഴി നൽകാൻ തയ്യാറായിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 28കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.The post കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ പ്രസവിച്ച സംഭവം; പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.