പ്രസാദം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തിലെ സേവകൻ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിച്ചു. യോഗേന്ദ്ര സിംഗ് (35) ആണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 14-15 വർഷമായി യോഗേന്ദ്ര സിംഗ് ക്ഷേത്രത്തിൽ ജോലി ചെയ്തുവരികയാണ്.വെള്ളിയാഴ്ച രാത്രി 9:30ക്കാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍ പ്രസാദം നല്‍കാത്തതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ക്ഷേത്ര സേവകൻ്റെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ വടികളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് യോഗേന്ദ്ര സിംഗിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഗേന്ദ്രനെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.कालकाजी मंदिर में प्रसाद में चुन्नी नहीं देने पर मंदिर के सेवादार की पीट-पीटकर हत्या की गई। कल रात की घटना है ।मंदिर के सेवादार की ऐसी निर्मम हत्या ?कैसे हिंदू बन गए हैं हम लोग ?दिल्ली के हालात बद से बदतर होते जा रहे हैं । पुलिस बस राजनैतिक कामों में व्यस्त है । पुलिस बस… pic.twitter.com/k4JqWwFcUB— Saurabh Bharadwaj (@Saurabh_MLAgk) August 30, 2025 ALSO READ: മധ്യപ്രദേശില്‍ കടുവയുടെ ആക്രമണം; വയോധികന് ദാരുണാന്ത്യംരാത്രി 9 മണിയോടെ 10-15 പേരടങ്ങുന്ന അക്രമികൾ ധർമ്മശാലയിൽ നിന്ന് യോഗേന്ദ്ര സിംഗിനെ കൂട്ടിക്കൊണ്ടുപോയി ഇരുമ്പുകമ്പികളും വടികളും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ മറ്റൊരു സേവകനായ രാജു പറഞ്ഞു.“അവർ പ്രസാദം ചോദിച്ചു. കുറച്ച് മിനിറ്റ് കാത്തിരിക്കാൻ യോഗേഷ് അവരോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് അവർ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഈ ആളുകൾ എപ്പോൾ ക്ഷേത്രത്തിൽ വന്നാലും ആക്രമണോത്സുകമായ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അവർക്ക് വേണ്ടതെന്തും അപ്പോൾ തന്നെ വേണം.” രാജു കൂട്ടിച്ചേര്‍ത്തു.ALSO READ: ജോലിക്ക് പോകാന്‍ ഉപദേശിച്ച ബന്ധുവിന്റെ മൂന്ന് വയസ് പ്രായമുള്ള മകനെ ക്രൂരമായി കൊന്ന് ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച് 25കാരന്‍; സംഭവം ഗുജറാത്തില്‍ഒരു പ്രതി ഇതിനോടകം തന്നെ പിടിയിലായിട്ടുണ്ട്. ഡൽഹി ദക്ഷിൺപുരി സ്വദേശി അതുൽ പാണ്ഡേ (30) ആണ് അറസ്റ്റിലായതെന്ന് ഡിസിപി ഹേമന്ത് തിവാരി അറിയിച്ചു. മറ്റ് പ്രതികള്‍ക്കുള്ള അന്വേഷണം നടന്നുവരികയാണെന്നും തിരച്ചിൽ തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.The post ചോദിച്ചപ്പോള് പ്രസാദം നല്കിയില്ല; വാക്കുതര്ക്കത്തിനിടെ ഡല്ഹിയില് ക്ഷേത്രസേവകനെ തല്ലിക്കൊന്നു appeared first on Kairali News | Kairali News Live.