ചെന്നൈ: ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്ലിന്‍ റോയ് (39) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.ആശുപത്രിയില്‍ റൗണ്ട്സിനിടെയായിരുന്നു മരണം. ഡോക്ടര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് ഹൃദയാഘാതത്തിനു കാരണമായതെന്ന് റിപ്പോർട്ട്. 12 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും വിശ്രമക്കുറവും പല യുവ ഡോക്ടർമാറിലും ഹൃദയാഘാതം ഉണ്ടാകാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ഈ സംഭവത്തോട് പ്രതികരിക്കവേ അഭിപ്രായപ്പെട്ടു.The post ഹൃദയശസ്ത്രക്രിയാ വിദഗ്ധന് ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു appeared first on Arabian Malayali.