ബോബ് പൊട്ടാനുള്ളത് കോണ്‍ഗ്രസിനെതിരെയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുലിന്റെ കേസും മറ്റു കേസുകളും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നും കരുതിയിരിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.അതേസമയം ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ കീഴറയിലെ സ്ഫോടനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ഇപ്പോള്‍ രാഷ്ട്രീയമായി ഇത് കാണേണ്ടെന്നും അനൂപ് മാലിക്കിന്റെ പശ്ചാത്തലം അന്വേഷിച്ചാല്‍എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.Also read – കാശി മധുര മസ്ജിദുകള്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന മോഹന്‍ ഭാഗവതിന്റെ വാദം നിയമവിരുദ്ധം; എം എ ബേബിസ്ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷും പ്രതികരിച്ചു. സ്ഫോടനത്തിന് പിന്നിലെ അനൂപ് മാലിക് കോണ്‍ഗ്രസ്സ് ബന്ധമുള്ളയാള്‍ ആണ്. ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് സ്ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം ആണെന്നും കെ കെ രാഗേഷ് പറഞ്ഞു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് കീഴറയിലെ വീട്ടിലെ വാടകവീട്ടില്‍ സ്ഫോടന മുണ്ടാകുന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തി.,സംഭവസമയം രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.The post ‘ബോബ് പൊട്ടാനുള്ളത് കോണ്ഗ്രസിനെതിരെ,കരുതിയിരിക്കേണ്ടതും കോണ്ഗ്രസ്’; എം വി ഗോവിന്ദന് മാസ്റ്റര് appeared first on Kairali News | Kairali News Live.