കാശി മധുര മസ്ജിദുകള്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന മോഹന്‍ ഭാഗവതിന്റെ വാദം നിയമവിരുദ്ധം; എം എ ബേബി

Wait 5 sec.

മഥുര, കാശി പള്ളികളുടെ വിഷയത്തില്‍ ആര്‍എസ്എസിന്റെ അവകാശവാദം നിയമവിരുദ്ധമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. മഥുര,കാശി , പള്ളികള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന മോഹന്‍ ഭാഗവതിന്റെ അവകാശവാദം ആഭാസകരമാണെന്നും സര്‍വ്വശക്തിയും എടുത്തു ഇതിനെ എതിര്‍ക്കണമെന്നും എം എ ബേബി പറഞ്ഞു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു കൊണ്ട് ജനരോഷം ആളിക്കത്തിക്കാനും സമൂഹത്തില്‍ ഭിന്നിപ്പു ഉണ്ടാക്കാനുമാണ് ആര്‍ എസ് എസ് തലവന്റെ ശ്രമമെന്ന് സിപിഐ എം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.Also read – ‘രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് ലഭിക്കേണ്ട നീതി ഇല്ലാതാക്കി’; ശോഭാ സുബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വനിതാ നേതാവ്അതേസമയം നാടിന്റെ പെരുമക്ക് പരിക്കേറ്റിട്ടുണ്ടോന്ന് തൃശൂരുകാര്‍ പ്രത്യേകം പരിശോധിക്കണമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ആവേശകരവും അതി സമര്‍ഥവുമായ ചരിത്ര അധ്യായങ്ങള്‍ അതി പ്രാചീനകാലം മുതല്‍ തൃശൂരിന് കൈമുതലായുണ്ട്. ഈയിടെ സംഭവിച്ച കൈത്തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ ത്യശൂരിന് ബലമേകുന്നതാണ് ഈ ചരിത്രമാണെന്നും എം എ ബേബി പറഞ്ഞു.The post കാശി മധുര മസ്ജിദുകള്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന മോഹന്‍ ഭാഗവതിന്റെ വാദം നിയമവിരുദ്ധം; എം എ ബേബി appeared first on Kairali News | Kairali News Live.