മധ്യപ്രദേശില്‍ കടുവയുടെ ആക്രമണം; വയോധികന് ദാരുണാന്ത്യം

Wait 5 sec.

കടുവയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബാല്‍ഗഢ് ജില്ലയിലാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ കടാംഗി റേഞ്ചില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കടുവ ആക്രമണമാണിത്.മന്‍ഗ്രുലാല്‍ സരാതി (65) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയതായി ഫോറസ്റ്റ് സബ് ഡിവിഷണല്‍ ഓഫീസര്‍ ബി ആര്‍ സിര്‍സം പറഞ്ഞു.Also Read :കെനിയയിൽ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുത്ത് വിനോദസഞ്ചാരി; വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തം, അന്വേഷണംവ്യാഴാഴ്ച കാലിത്തീറ്റ ശേഖരിക്കാന്‍ മന്‍ഗ്രുലാല്‍ മറ്റ് രണ്ട് പേരോടൊപ്പം കാട്ടിലേക്ക് പോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ നിന്ന് വേര്‍പിരിഞ്ഞ് മന്‍ഗ്രുലാല്‍ ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള രാമരാമ വനമേഖലയിലെ ഒരു കുന്നിന്‍ പ്രദേശത്തെത്തി.ഇവിടെ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. സരാതി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സരാതിയുടെ ഭാഗികമായി ഭക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്. നാഗ്ഝരി-സിര്‍പൂര്‍ വനപ്രദേശത്താണ് സംഭവം.The post മധ്യപ്രദേശില്‍ കടുവയുടെ ആക്രമണം; വയോധികന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.