നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച അവധി

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ നാളെയോടെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്ബതംര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും.നാളെത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റി. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്തംബര്‍ നാലിനും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.