ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു; നിർണായകമായത് മകളുടെ മൊഴി; സംഭവം മുംബൈയിൽ

Wait 5 sec.

മഹാരാഷ്ട്രയിലെ മുംബൈയിൽ ഭാര്യയെ അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ഭർത്താവ് തീകൊളുത്തി കൊന്നു. നവിമുംബയിൽ ഈ മാസം 25ന് പുലർച്ചെയായിരുന്നു ദാരുണ സംഭവം നടന്നത്. ജാഗ്രണി (32) ആണ് കൊല്ലപ്പെട്ടത്. യുവതി ആത്മഹത്യ ചെയ്‌തതാണെന്ന് വരുത്തിത്തീർക്കാൻ ഭർത്താവ് രാംശിരോമണി സാഹു (35) ശ്രമിച്ചിരുന്നെങ്കിലും കേസിൽ സാക്ഷി മൊഴി വഴിത്തിരിവാവുകയായിരുന്നു.ജാഗ്രണിയുടെ കൈകാലുകൾ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് രാജ്‌കുമാർ തീകൊളുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. യുവതിയെ ആശുപത്രിയിൽ എത്തിക്കും വഴിയാണ് മരണം സംഭവിച്ചത്. എന്നാൽ പൊലീസിനോട് ഭാര്യ മുറിയിൽ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് രാജ്‌കുമാർ പറഞ്ഞത്.Also read: കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ പ്രസവിച്ച സംഭവം; പ്രതി പിടിയിൽഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പൊലീസ് പിന്നീട നടത്തിയ അന്വേഷണത്തിലാണ് രാജ്‌കുമാർ പറഞ്ഞത് കള്ളമാണെന്ന് മനസിലായത്. രാജ്‌കുമാറിന്റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതിൽ നിർണായകമായത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കേസിൽ വലിയ വഴിത്തിരിവായി. അമ്മയെ അച്ഛൻ തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴി. പിന്നാലെ രാജ്‌കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.The post ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു; നിർണായകമായത് മകളുടെ മൊഴി; സംഭവം മുംബൈയിൽ appeared first on Kairali News | Kairali News Live.