തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ (37400-79000 ശമ്പള സ്കെയിലിൽ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി കേരള സർക്കാർ വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് – 1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ: 0471-2553540) എന്ന വിലാസത്തിൽ സെപ്റ്റംബർ 22 ന് വൈകിട്ട് 3ന് മുമ്പായി ലഭ്യമാക്കണം.