കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ ജനകീയ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കിണറുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നത്. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിൽ നടന്നു. സംസ്ഥാനത്ത് മസ്തിഷ്കജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗ പ്രതിരോധം ലക്ഷ്യമിട്ട് നടക്കുന്ന ജനകീയ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനത്തെ തുടർന്നാണിത് നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം ഇത് നടപ്പിലാക്കുന്നത്. മുഴുവൻ ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം. ജലമാണ് ജീവന്‍’ ക്യാമ്പയിന് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിൽ നടന്നു.ALSO READ; ലക്ഷ്യത്തിനുമപ്പുറം നേട്ടം: 1.28 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന് സമാപനംകോഴിക്കോട് ജില്ലയിലെ കുടുംബശ്രീ, ആശാവർക്കമാർ എന്നിവർക്ക് ഈ രോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ആരോഗ്യവകുപ്പ് നൽകി. 19 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് പേർ ചികിത്സയിൽ കഴിയുന്നു. രണ്ടാം ഘട്ടമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണം സംഘടിപ്പിക്കും.The post അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ ജനകീയ പ്രതിരോധ ക്യാമ്പയിന് തുടക്കം appeared first on Kairali News | Kairali News Live.