ഹിന്ദുസ്ഥാൻ കോപ്പറിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

Wait 5 sec.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 167 ഒഴിവുകളാണ് വിവിധ ട്രേഡുകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്താംക്ലാസ്/ഐടിഐ യോഗ്യതയുള്ളവർക്ക് ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മധ്യപ്രദേശിലെ മലൻജിഖണ്ഡിലുള്ള കോപ്പർ പ്രോജക്ടിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ട്രേഡുകളും ഒഴിവും: മേറ്റ് (മൈൻസ്) -1, ബ്ലാസ്റ്റർ (മൈൻസ്)- 12, ഡീസൽ മെക്കാനിക്-10, ഫിറ്റർ- 16, ടർണർ/മെഷിനിസ്റ്റ്- 16, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -16, ഇലക്ട്രീഷ്യൻ -36, ഡ്രോട്ട്സ്മാൻ (സിവിൽ) -4, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ) -3, കോപ്പാ -14, സർവേയർ -8, എസി ആൻഡ് റഫ്രിജറേഷൻ മെഷീൻ -2, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)- 4, കാർപ്പെന്റർ- 6, പ്ലംബർ- 5, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്‌ -4, ഇൻസ്ട്രുമെന്റ്‌ മെക്കാനിക് -4, സോളാർ ടെക്‌നീഷ്യൻ (ഇലക്ട്രീഷ്യൻ) -6. നിയമാനുസൃത സ്റ്റൈപ്പൻഡ് അനുവദിക്കും.Also read: പത്താം ക്ലാസ് മാത്രം മതി; റെയിൽവേയിൽ 2,865 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ ​യോഗ്യത: മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്) എന്നീ ട്രേഡുകളിലേക്ക് പ്ലസ്‌ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ് വിജയം അനിവാര്യമാണ്. മറ്റ് ട്രേഡുകളിലേക്ക് ഇതിനുപുറമേ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐകൂടി ഉണ്ടായിരിക്കണം. 2023-നോ അതിനുമുമ്പോ ഐടിഐ നേടിയവർ, മറ്റെവിടെയും അപ്രന്റിസ്‌ഷിപ്പ് ചെയ്യുകയോ പ്രവൃത്തിപരിചയം നേടുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്‌മൂലം (മജിസ്ട്രേറ്റ്/നോട്ടറി ഒപ്പുവെച്ചത്) അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.ഡിപ്ലോമ/ ബിഇ/ ബിടെക്/ തത്തുല്യമായ ഉയർന്ന യോഗ്യതകൾ പരിഗണിക്കില്ല എന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പ്രായം: 18 – -25 വയസ്‌. എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. www. apprenticeshipindia.gov.in-ൽ രജിസ്റ്റർചെയ്തശേഷം ഹിന്ദുസ്ഥാൻ കോപ്പറിന്റെ വെബ്സൈറ്റായ www.hindustan copper.com മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ www.hindustan copper.com-ൽ ലഭിക്കും. ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27 ആണ്. ​പരിശീലനം: മേറ്റ് (മൈൻസ്) ട്രേഡിലേക്ക് മൂന്ന് വർഷവും ബ്ലാസ്റ്റർ (മൈൻസ്) ട്രേഡിലേക്ക് രണ്ടുവർഷവും മറ്റ് ട്രേഡുകളിലേക്ക് ഒരു വർഷവുമാണ് പരിശീലനം.The post ഹിന്ദുസ്ഥാൻ കോപ്പറിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.