കനത്ത മഴയും മണ്ണിടിച്ചിലും; ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു

Wait 5 sec.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 25 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർ രണ്ട് ദിവസമായി കല്‍പ എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. 18 മലയാളികള്‍ ആണ് സംഘത്തിലുള്ളത്.ഷിംലയില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് സംഘം അഭ്യർഥിച്ചു. സംഘത്തിലെ ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്. Read Also: വിറച്ച് വിറച്ച് ഉത്തരേന്ത്യ; നിരവധി സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലുമാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വരുന്ന ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ജമ്മു കാശ്മീരിലെ ഡോഡ, റമ്പാന്‍, റെയിസി എന്നിവിടങ്ങളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 11പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.The post കനത്ത മഴയും മണ്ണിടിച്ചിലും; ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു appeared first on Kairali News | Kairali News Live.