രജിസ്റ്റര്‍ ചെയ്യാത്ത ഇരുചക്രവാഹനത്തില്‍ പ്രവാസിയുടെ യാത്ര; കര്‍ശന നടപടി ആവശ്യപ്പെട്ട് എംപി

Wait 5 sec.

മനാമ: ബഹ്റൈനില്‍ മോട്ടോര്‍ ബൈക്കുകളുടെ നിയമവിരുദ്ധ ഉപയോഗം തടയുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യം. റോഡുകളില്‍ നിയമവിരുദ്ധമായ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഈ ആവശ്യം ശക്തമായത്.അറാദില്‍ വെച്ച് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് എംപി ഖാലിദ് ബു ഒനക് കഴിഞ്ഞ ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഈ ചര്‍ച്ചക്ക് കാരണം. നമ്പര്‍ പ്ലേറ്റില്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ ഇരുചക്രവാഹനത്തില്‍ പ്രവാസി തന്റെ ഭാര്യയോടൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.ഇത് ബഹ്റൈനിന്റെ ഗതാഗത നിയമങ്ങളോടും പൊതുസുരക്ഷയോടുമുള്ള നഗ്‌നമായ അവഗണനയാണെന്ന് എംപി പറഞ്ഞു. രജിസ്‌ട്രേഷനില്ലാത്ത ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.‘ബഹ്റൈനിലെ ഓരോ വാഹനവും, അത് കാറോ മോട്ടോര്‍ ബൈക്കോ ആകട്ടെ, രജിസ്റ്റര്‍ ചെയ്യണം, ലൈസന്‍സ് എടുക്കണം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതില്‍ ഒരു ഇളവും ഉണ്ടാകാന്‍ പാടില്ല’, അദ്ദേഹം പറഞ്ഞു.കൂടുതല്‍ കര്‍ശനമായ നടപടികള്‍ക്കായി ബ്ലോക്ക് പാര്‍ലമെന്റില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ഔദ്യോഗികമായി അന്വേഷിക്കാന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ ഹസ്സന്‍ ബുഖമ്മാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.The post രജിസ്റ്റര്‍ ചെയ്യാത്ത ഇരുചക്രവാഹനത്തില്‍ പ്രവാസിയുടെ യാത്ര; കര്‍ശന നടപടി ആവശ്യപ്പെട്ട് എംപി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.