തലൈവൻകോട്ടൈ എന്ന തമി‍ഴ് നാട്ടിലെ തെങ്കാശിയിലെ ഒരു ഗ്രാമം. അവിടെ ഒരു ബക്കറ്റ് വെള്ളം എടുക്കുന്നതിനായി പട്ടികജാതിയിൽപ്പെട്ട മനുഷ്യർക്ക് പൊതുടാപ്പിന്റെ അടുക്കലേക്ക് ചെല്ലാൻ സാധിക്കില്ല. അതിനായി ആരെങ്കിലും പൊതുടാപ്പിന്റെ അടുക്കലേക്ക് എത്തിയാൽ നിസഹായരായ ആ സാധാരണമനുഷ്യരെ മേൽജാതിക്കാർ നടക്കുന്നവർ തെറിവാക്കുകളാൽ അഭിഷേകം ചെയ്യും. പാത്രത്തിലേക്ക് വെള്ളം എടുക്കുമ്പോൾ ഉന്നതനെന്ന് സ്വയം നടിക്കുന്നവർ അവർക്കെതിരെ കല്ലുകൾ എറിയും, ഏറുകൊണ്ട് മുറിഞ്ഞ ശരീരത്തിൽ നിന്ന് ചോരയൊലിപ്പിച്ച് കിട്ടിയവെള്ളവുമായി അവർ ഓടിമറഞ്ഞു.കുടിനീരിനായി നേരിടുന്ന അപമാനത്തെ പൊറുത്തുകൊടുക്കാൻ തലൈവൻ കോട്ടയിലെ മുനിയമ്മപാട്ടി ഒരുക്കമായിരുന്നില്ല. മൂവായിരത്തോളം കുടുംബങ്ങൾ അൻപത്തിയഞ്ച് വർഷമായി കുടിക്കുന്ന അപമാനത്തിന്റെ കയ്പുനീർ അവസാനിപ്പിക്കാൻ എ‍ഴുപതികാരിയായ മുനിയമ്മപാട്ടി പോരാടാനായി ഇറങ്ങി. അതിനായി അവർ തെരഞ്ഞെടുത്ത് ആയുധം നിയമമായിരുന്നു. തനിക്കും തന്റെ സമൂഹത്തിനും നിഷേധിക്കപ്പെട്ട വെള്ളത്തിനായി അവർ പോരാടി.തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനടുത്തുള്ള തലൈവൻകോട്ടൈ എന്ന ഗ്രാമമാണ് മുനിയമ്മയുടേത്. മൂവായിരം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ മൂന്ന് സുമദായങ്ങളാണ് ഉള്ളത്. ഇതിൽ 12 ശതമാനം ആളുകളും പിന്നോക്കവിഭാഗത്തിലുൾപ്പെടുന്നവരാണ്. പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് കുടിവെള്ളത്തിന്റെ പൈപ് ലൈൻ ഉണ്ടായിരുന്നില്ല. 600 മീറ്റർ അകലെയുള്ള മറ്റു സമുദായക്കാർ താമസിക്കുന്ന സ്ഥലത്തുനിന്നാണ് അവർക്ക് കുടിവെള്ളം എടുക്കേണ്ടിയിരുന്നത്.Also Read: പരസ്പരം കല്ലെറിഞ്ഞ് ഭക്തി പ്രദർശനം; മധ്യപ്രദേശിലെ ‘ഗോത്മാർ’ മേളയിൽ ഇത്തവണ പരുക്കേറ്റവരുടെ എണ്ണം 934വെള്ളം എടുക്കുന്നതിന് അവർക്ക് തടസങ്ങളൊന്നുമുണ്ടായിരുന്നില്ല, പക്ഷെ അതിനായി അവർ അനുഭവിക്കേണ്ടിവന്നത് വന്ന അപമാനം അതിഭീകരമായിരുന്നു. ചെവിതുരന്ന തെറിവാക്കുകളാൽ കേട്ട് മണിക്കൂറുകളോളം വെള്ളത്തിനായി അവർക്ക് കാത്തുനിൽക്കേണ്ടി വന്നു.2016-ൽ ജോലിചെയ്തുകൊണ്ടിരുന്ന മുനിയമ്മയെ തിരുമലസാമി എന്നയാൾ കല്ലെറിഞ്ഞു. ഏറുകൊണ്ട് ഓടാൻ അന്ന് മുനിയമ്മ തയ്യാറായില്ല. പുലയാങ്കുടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തെങ്കാശി കോടതി ഒരു വർഷത്തേക്ക് 1989 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം തടവുശിക്ഷ വിധിച്ചു.ശിക്ഷാ വിധിയെ എതിർത്തുകൊണ്ട് തിരുമലസാമി മധുര ഹൈക്കോടതിയൽ ഹർജി ഫയൽ ചെയ്തു. ആ വാദം കേൾക്കവെ ജഡ്ജിയോട് ജനനം മുതൽ വെള്ളത്തിനായി അനുഭവിക്കുന്ന വിവേചനത്തെ പറ്റി മുനിയമ്മാൾ പറഞ്ഞു. ഈ അപമാനം എത്രമാത്രം അസഹനീയമാണെന്ന് കോടതിയോട് എ‍ഴുപതുകാരിയായ മുനിയമ്മ വിശദീകരിച്ചു.പിറ്റേന്ന് കുടിവെള്ളത്തിന്റെ പൈപ്പ് സ്ഥാപിക്കാനായി മുനിയമ്മയുടെ വീടിന്റെ പരിസരത്ത് തൊ‍ഴിലാളികളെത്തി. അഞ്ച് പതിറ്റാണ്ടിലേറെയായി ഒരു ഗ്രാമത്തിലെ ജനങ്ങൾ അനുഭവിക്കുന്ന വിവേചനത്തിന് അവിടെ അന്ത്യം കുറിക്കപ്പെട്ടു.മുനിയമ്മാളിന്റെ അനുഭവം കേട്ട്, സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരോടും, ദുരിതബാധിതരായ ആളുകൾ പരാതികൾ സമർപ്പിക്കുന്നത് വരെ കാത്തിരിക്കരുതെന്നും, പൊതുവായ സ്വത്തുക്കളും വിഭവങ്ങളും വിവേചനമില്ലാതെ സമൂഹങ്ങൾക്കിടയിൽ പങ്കിടുന്നുവെന്ന് ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ആർ എൻ മഞ്ജുള നിർദ്ദേശിച്ചു.മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്മുനിയമ്മാൾപാട്ടി എന്ന എ‍ഴുപതുകാരി തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തിനെതിരെ ഉറച്ച ശബ്ദത്തോടെ പോരാടാൻ തീരുമാനിച്ചപ്പോൾ അവസാനിച്ചത് ഒരു ഗ്രാമത്തിലെ ജനങ്ങൾ അഞ്ചു പതിറ്റാണ്ടിലേറി അനുഭവിച്ച വിവേചനമാണ്. ജാത്യാധിക്ഷേപങ്ങളേറ്റ് കുനിഞ്ഞിരുന്ന ശിരസുകൾ ഉയർത്തി ചോദ്യം ചെയ്താൽ ഏത് അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കും. ഇനിയും അവസാനിക്കാത്ത ജാതിക്കൊമരങ്ങ‍ളെ കത്തിക്കാൻ മുനിയമ്മാളിനെപോലെ നിരവധി പോരാളികൾ എത്തും.The post മുനിയമ്മാള് എന്ന എഴുപതികാരിയുടെ പോരാട്ടം എത്തിച്ച കുടിനീര്; അവസാനിച്ചത് തലൈവൻ കോട്ടയിലെ അഞ്ചുപതിറ്റാണ്ടിലേറെയായ ജാതിവിവേചനം appeared first on Kairali News | Kairali News Live.