പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപനം; കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തി

Wait 5 sec.

കൃഷ്ണാനഗർ (നാദിയ): പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ 19 വയസ്സുകാരിയെ കൊലപ്പെടുത്തി കാമുകൻ. ഇഷാ മല്ലിക് (19) ആണ് കൊല്ലപ്പെട്ടത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.ഇന്ന് ഉച്ചക്കാണ് സംഭവം. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പ്രതിയായ ദേബ്രാജ് സിംഗ്ഹ യുവതിയുടെ സഹോദരനുമായി സൗഹൃദമുണ്ടായിരുന്നു. അതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുമായിരുന്നു. തലയിൽ ഉൾപ്പെടെ രണ്ട് തവണ വെടിയേറ്റ ഇഷയെ ഉടൻതന്നെ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ALSO READ: വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി: യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി യുവതിയുടെ കുടുംബംഇഷയുടെ അമ്മയുടെയും അനുജന്റെയും മുന്നിൽ വെച്ചാണ് പ്രതി വെടിയുതിര്‍ത്തത്. വലിയ ശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ തോക്കുമായി ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്ന് അമ്മ പറഞ്ഞു. തുടർന്ന് മുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മകളെയാണ് കണ്ടത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.The post പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപനം; കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.