‘വയനാട് തുരങ്കപാത രാജ്യത്തിന് തന്നെ മുതല്‍കൂട്ടാകും’; നാടാകെ സ്വപ്നംകണ്ട പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്

Wait 5 sec.

തുരങ്കപാത രാജ്യത്തിന് തന്നെ മുതല്‍കൂട്ടാകുമെന്നും നാടാകെ സ്വപ്നം കണ്ട പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അസാധ്യമായത് സാധ്യമാക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ ഒൻപത് വര്‍ഷമായി കേരളത്തില്‍ അധികാരത്തില്‍ തുടരുന്നത്. തുരങ്കപാത യാഥാര്‍ഥ്യമാക്കുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിലിൽ വയനാട് ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.കള്ളാടി- മേപ്പാടി ഇരട്ട തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്- ബംഗളൂരു റൂട്ടിലെ ഗതാഗത സൗകര്യം വര്‍ധിക്കും. ഇത് മലപ്പുറം അടക്കമുള്ള ജില്ലക്കാർക്കും ഗുണപ്രദമാകും. മാത്രമല്ല, വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റം സാധ്യമാകും. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.Read Also: ‘ഈ സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത’; പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുupdating…The post ‘വയനാട് തുരങ്കപാത രാജ്യത്തിന് തന്നെ മുതല്‍കൂട്ടാകും’; നാടാകെ സ്വപ്നംകണ്ട പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.